ഇന്ത്യൻ ക്രിക്കറ്റ് ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകൻ എന്നൊരു വിശേഷണം നേടിയാണ് ഹെഡ് കോച്ച് രവി ശാസ്ത്രി ടി :20 ലോകകപ്പിന് ശേഷമാണ് സ്ഥാനം ഒഴിഞ്ഞത്. ഏറെ കാലം ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി കൂടി തിളങ്ങിയ രവി ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പല ചരിത്ര നേട്ടങ്ങൾക്കും പിന്നിലുള്ള പ്രധാന ഘടകമാണ്. ഇപ്പോൾ പരിശീലകനായ കാലയളവിൽ താൻ ഇന്ത്യൻ താരങ്ങൾക്ക് ഒപ്പം ഏറെ ആവേശത്തോടെയാണ് പ്രവർത്തിച്ചതെന്ന് പറയുകയാണ് അദ്ദേഹം.
ഇന്ത്യൻ ടീമിനോപ്പം ഇക്കാലയളവിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ രവി ശാസ്ത്രി മൂന്ന് താരങ്ങളെയാണ് തനിക്ക് ഇന്ത്യൻ ടീമിൽ വിസ്മയങ്ങളാണെന്ന് തോന്നിയതെന്നും വിശദമാക്കി.ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഈ 3 ധൈര്യശാലികൾ ആയിട്ടുള്ള താരങ്ങൾ ആരെന്ന് കൂടി പറയുകയാണ് രവി ശാസ്ത്രി.
യുവ ഓപ്പണർ ശുഭ്മാൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത്,പേസർ ജസ്‌പ്രീത് ബുംറ എന്നിവരെയാണ് രവി ശാസ്ത്രി ധൈര്യശാലികളെന്ന് കൂടി അദ്ദേഹം വിശേഷിപ്പിച്ചത്.
“മൂന്ന് താരങ്ങളും അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചിട്ട് കുറച്ച് മാത്രം വർഷം ആയി. എങ്കിലും അവരുടെ കരുത്ത് ഒരുപക്ഷെ നമുക്ക് മുൻ തലമുറയിൽ പോലും കാണുവാൻ സാധിക്കില്ല.യുവ തലമുറയുടെ ഉഷാറും കൂടാതെ എന്ത് സാഹചര്യത്തിലും നിർഭയമായി കളിക്കാനുള്ള മികവും അവരിലെല്ലാം എനിക്ക് ധാരാളമായിട്ടാണ് തോന്നിയത്. ഐപിഎല്ലിൽ അടക്കം കളിച്ചാണ് ഈ താരങ്ങൾ എല്ലാം ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. അത് അവർക്ക് എല്ലാവിധ അനുഭവവും നൽകുന്നുണ്ട് “ശാസ്ത്രി വാചാലനായി