ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് തിരിച്ചടി :മറ്റൊരു ഇതിഹാസ താരം കൂടി വിരമിച്ചു

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ ആൾറൗണ്ടർ തിസാര പെരേര രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ‌റൗണ്ടർമാരിൽ ഒരാളായ പെരേര വ്യാഴാഴ്ച നടക്കുന്ന ലങ്കൻ  ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി മീറ്റിംഗിന് മുന്നോടിയായി   സെലക്ടർമാരോട് തന്റെ   വിരമിക്കൽ  തീരുമാനം  ഇപ്പോൾ  അറിയിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരെ വരാനിരിക്കുന്ന  ഏകദിന പരമ്പര കളിക്കാൻ ശ്രീലങ്ക ഒരുങ്ങുമ്പോൾ പെരേര തന്റെ കരിയർ  അവസാനിപ്പിക്കുവാൻ തീരുമാനിച്ചു.

നേരത്തെ ലങ്കൻ ക്രിക്കറ്റ് ബോർഡ്‌ ഭാവി ലോകകപ്പുകൾ മുന്നിൽ കണ്ട്  യുവ താരങ്ങൾക്ക് ടീമിൽ അവസരം നൽകുവാൻ തീരുമാനിച്ചതും തിസാര  പെരേരയുടെ ഈ തീരുമാനത്തിനിപ്പോൾ കാരണമായിട്ടുണ്ട് .ലങ്കക്കായി 166 ഏകദിന മത്സരങ്ങൾ കളിച്ച താരം 2009 ഡിസംബറിൽ ഇന്ത്യക്ക് എതിരെയാണ് ആദ്യ ഏകദിനം കളിച്ചത് . 166 ഏകദിനത്തിൽ നിന്നായി 2338 റൺസ് കണ്ടെത്തിയ താരം 175 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് .കൂടാതെ 2000 റൺസ് കൂടുതൽ അടിച്ച താരങ്ങളിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റ് സ്വന്തമാക്കിയ നാലാമത്തെ താരമാണ് പെരേര .ലങ്കൻ ടീമിനായി 6 ടെസ്റ്റ് മത്സരങ്ങളും 84 ടി:20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്  .

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താരം ഇനിയും  ഫ്രാഞ്ചൈസി  ടീമുകൾക്കായി ടി:20 മത്സരങ്ങളടക്കം കളിക്കും എന്നാണ് വ്യക്തമാക്കുന്നത് .ലങ്കൻ ടീമിലെ എല്ലാവർക്കും കൂടാതെ എപ്പോഴും സപ്പോർട്ട് തരുന്ന കുടുംബത്തിലെ അംഗങ്ങൾക്കും ഫ്രണ്ട്സിനും  പെരേര നന്ദി തന്റെ വിരമിക്കൽ പ്രസ്താവനയിൽ നന്ദി പറഞ്ഞു .