ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസൺ മത്സരങ്ങൾ ആവേശപൂർവ്വം പുരോഗമിക്കുകയാണ് .ടീമുകൾ എല്ലാം സീസണിന്റെ തുടക്കത്തിലേ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് .എന്നാൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ഇതുവരെ 2021 ഐപിഎല്ലിൽ ഒരു വിജയം നേടുവാൻ കഴിഞ്ഞിട്ടില്ല .
ബാംഗ്ലൂര്‍, ചെന്നൈ, അഹമ്മദാബാദ്, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തവണ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത് .
എന്നാൽ ഹോം ഗ്രൗണ്ട് ആനുകൂല്യം കൊണ്ട് മാത്രം ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിരുന്നവര്‍ ഇത്തവണ സീസണിൽ മുന്നോട്ട് പോകാന്‍ വളരെ പ്രയാസപ്പെടുമെന്ന് ഇപ്പോൾ തുറന്ന് പറയുകയാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് പ്രമുഖ താരം ഡിവില്ലേഴ്‌സ് .
“ഹോം ഗ്രൗണ്ടില്‍ ഇതുവരെ മികച്ച പ്രകടനം നടത്തുകയും, അത്തരം പിച്ചുകളെ ആശ്രയിച്ച് കളിച്ച് വരികയും ചെയ്ത ടീമുകള്‍ക്ക് ഇത്തവണ ഐപിഎല്ലിൽ മുന്നേറാന്‍ സാധിക്കില്ല. വളരെ കഠിനമായിരിക്കും അവർക്ക് ഓരോ മത്സരങ്ങളും “ഡിവില്ലേഴ്‌സ് മുന്നറിയിപ്പ് നൽകി .
“ഇത്തവണ ഇന്ത്യയിലെ വ്യത്യസ്ത സാഹചര്യങ്ങളില്‍ നിങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കുമോ എന്നത് മാത്രമാണ് പ്രാധാന്യമേറിയത്. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, പഞ്ചാബ്, ഡല്‍ഹി, ആര്‍സിബി, രാജസ്ഥാന്‍, ഹൈദരാബാദ് എന്നീ ടീമുകള്‍ക്ക് ഹോം മത്സരങ്ങള്‍ ഉണ്ടാവില്ല. ഇപ്പോൾ ടീമുകൾ എല്ലാം തന്നെ തുല്യ ശക്തികളെ പോലെയാണ് .
ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. ആര്‍ക്കും ഹോം മത്സരങ്ങളില്ല. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാത്രം കളിക്കുക എന്നതാണ് ടീമുകൾക്കും കളിക്കാർക്കും മുൻപിലുള്ള ഏക മാർഗ്ഗമിപ്പോൾ ” സൗത്താഫ്രിക്കൻ ഇതിഹാസ താരം തന്റെ അഭിപ്രായം വിശദമാക്കി .