സൗത്താഫ്രിക്കൻ പരമ്പരയിൽ അവനെ പുറത്താക്കണം. മുന്‍ താരം പറയുന്നു.

ഇന്ത്യൻ ടീമിന്റെ കിവീസിനെതിരായ ടെസ്റ്റ്‌ പരമ്പര അവസാനിച്ചപ്പോൾ മറ്റൊരു ടെസ്റ്റ്‌ പരമ്പര ജയത്തിന്റെ ആവേശത്തിലാണ് വിരാട് കോഹ്ലിയും ടീമും. മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 374 റൺസിന്റെ വമ്പൻ ജയമാണ് കോഹ്ലിയും ടീമും നേടിയത്. എന്നാൽ വരാനിരിക്കുന്ന സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പരക്ക്‌ മുൻപായി ഇന്ത്യൻ ടീമിനെ അലട്ടുന്ന അനേകം ആശങ്കകളുണ്ട്.

ഇന്ത്യൻ മണ്ണിൽ ബാറ്റിങ് നിര ആധിപത്യം നേടുന്നുണ്ട് എങ്കിലും വിദേശ മണ്ണിൽ പലപ്പോയും എതിരാളികൾക്ക് മുൻപിൽ തകരുന്നതാണ് പതിവ്. നിർണായക സൗത്താഫ്രിക്കൻ ടെസ്റ്റ്‌ പരമ്പരയിൽ ആരൊക്ക ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടുമെന്നതും പ്രധാനമാണ്. സീനിയർ താരങ്ങളായ രഹാനെ, പൂജാര, ഇഷാന്ത്‌ ശർമ്മ എന്നിവരുടെ മോശം ഫോമും പ്രധാന ചർച്ചയായി ഇതിനകം മാറി കഴിഞ്ഞു.

ഇപ്പോൾ ഈ വിഷയത്തിൽ അഭിപ്രായം രേഖപെടുത്തുകയാണ് മുൻ ഇന്ത്യൻ താരമായ ലക്ഷ്മൺ. വരാനിരിക്കുന്ന സൗത്താഫ്രിക്കൻ പര്യടനത്തിൽ വളരെ മികച്ച ഒരു സ്‌ക്വാഡുമായി ഇന്ത്യൻ ടീം കളിക്കാനായി ഇറങ്ങണമെന്നാണ് ലക്ഷ്മൺ അഭിപ്രായം. “നിർണായക പരമ്പരയാണ് ഇന്ത്യൻ ടീമിന് മുൻപിൽ ഉള്ളത്. അതിനാൽ തന്നെ താരങ്ങളുടെ ഫോം പ്രധാനമാണ്. എന്റെ അഭിപ്രായം സീനിയർ താരമായ രഹാനെയെ ടീം ഒഴിവാക്കി പകരം ശ്രേയസ് അയ്യർക്ക് അവസരം നൽകണം “ലക്ഷ്മൺ തുറന്ന് പറഞ്ഞു. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി അടിച്ച് റെക്കോർഡ് സൃഷ്ടിച്ച ശ്രേയസ് അയ്യർക്ക് സൗത്താഫ്രിക്കൻ പേസ് ആക്രമണത്തെ നേരിടുവാനായി സാധിക്കുമെന്നാണ്‌ മുൻ ഇന്ത്യൻ താരം അഭിപ്രായം.

“രഹാനെ ഇന്ത്യൻ ടീമിനെ ഉപനായകന്‍റെ റോളിൽ വളരെ മികച്ചതാക്കി മാറ്റിയിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന്റെ നിലവിലെ മോശം ബാറ്റിങ് ഫോം നമ്മൾ എല്ലാം വളരെ വിശദമായി പരിഗണിക്കേണ്ട ഒരു വിഷയമാണ്. കൂടാതെ അരങ്ങേറ്റ ടെസ്റ്റ്‌ മത്സരത്തിൽ അടക്കം തിളങ്ങിയതായ ശ്രേയസ് അയ്യർക്ക് ആത്മവിശ്വാസം കൂടുതൽ നൽകേണ്ടത് ഇന്ത്യൻ ടീം മാനേജ്മെന്റിന്‍റേ ബാധ്യതയാണ്. മിഡിൽ ഓർഡറിൽ വളർത്തി കൊണ്ടുവരേണ്ട ഒരു താരമാണ് ശ്രേയസ് അയ്യർ.

Previous articleസൂപ്പർ ടീമുമായി സൗത്താഫ്രിക്ക :പേസ് വെല്ലുവിളിക്ക് ഒപ്പം പുതിയ രണ്ട് താരങ്ങൾ കൂടി
Next articleഎങ്ങനെ അവനെ ടീമില്‍ ഉള്‍പ്പെടുത്തും ? ബാറ്ററുടെ സ്ഥാനം ചോദ്യം ചെയ്ത് ദിനേശ് കാര്‍ത്തിക്