ക്രിക്കറ്റ് ആരാധകർ എല്ലാം വളരെ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്നത് ടി :20 ക്രിക്കറ്റ് ലോകകപ്പിലെ വരാനിരിക്കുന്ന ഓസ്ട്രേലിയ :ന്യൂസിലാൻഡ് ഫൈനൽ മത്സരത്തിനായിട്ടാണ്. ഇന്നലെ നടന്ന അത്യന്തം ആകാംക്ഷ നിറഞ്ഞ രണ്ടാം സെമിയിൽ പാകിസ്ഥാനെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഒരിക്കൽ കൂടി ലോകകപ്പ് ഫൈനലിലേക്ക് എത്തിയത്. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മാത്യു വേഡ് 17 ബോളുകളിൽ നിന്നും 41 റൺസമുമായി ഇന്നലത്തെ കളിയിൽ തിളങ്ങിയപ്പോൾ പ്രതീക്ഷിച്ച വിജയം പാകിസ്ഥാൻ ടീമിന് നഷ്ടമായി. നേരത്തെ സൂപ്പർ 12 റൗണ്ടിൽ കളിച്ച എല്ലാ മത്സരവും ജയിച്ചാണ് പാകിസ്ഥാൻ ടീം സെമിയിലേക്ക് എത്തിയത്.
എന്നാൽ ഇന്നലത്തെ കളിയിൽ പക്ഷേ എല്ലാവരെയും ഞെട്ടിച്ചത് ഓസ്ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ കളിച്ച ഒരു സർപ്രൈസ് ഷോട്ടാണ്. 176 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഓസ്ട്രേലിയൻ ടീമിനായി വാർണർ സമ്മാനിച്ചത് മികച്ച തുടക്കമാണ്. താരം 49 റൺസ് അടിച്ചാണ് പുറത്തായത്. എന്നാൽ മത്സരത്തിലെ എട്ടാമത്തെ ഓവറിൽ താരം ഹഫീസ് എതിരെ ഒരു പടുകുറ്റൻ സിക്സ് പറത്തി എങ്കിലും ആ സിക്സ് ഇപ്പോൾ വിവാദങ്ങൾ കൂടി സൃഷ്ടിക്കുകയാണ് ഇപ്പോൾ. ഹഫീസ് കയ്യിൽ നിന്നും തെന്നിപോയ ബൗൾ രണ്ട് തവണ പിച്ച് ചെയ്ത ശേഷമാണ് വാർണറുടെ അരികിൽ എത്തിയത്. നോ ബോളിൽ ക്രീസിൽ നിന്നും ഇറങ്ങി സിക്സ് അടിച്ച വാർണർ ഒരുവേള എല്ലാ താരങ്ങളിലും ചിരിപടർത്തി.
അതേസമയം ഇത്തരം ഒരു ഷോട്ട് ഒരു കാരണവശാലും അംഗീകരിക്കുവാൻ കഴിയില്ലെന്നാണ് ചില മുൻ ക്രിക്കറ്റ് താരങ്ങളടക്കം അഭിപ്രായപെടുന്നത്. ഒരിക്കലും ക്രിക്കറ്റിന്റെ സ്പിരിറ്റിന് ഈ ഒരു വാർണർ ഷോട്ട് യോജിക്കില്ല എന്നും ആരാധകർ അഭിപ്രായപെടുന്നുണ്ട്. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ സമാനമായ അഭിപ്രായവുമായി എത്തി കഴിഞ്ഞു. വാർണറുടെ ഈ ഒരു പ്രവർത്തിയും ഷോട്ടും ക്രിക്കറ്റിന്റെ നിലവാരത്തിന് യോജിക്കുന്നതല്ല എന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചിട്ടു