കോഹ്ലിയുടെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇതാദ്യം :ബൗളിങ്ങും ചതിച്ചെന്ന് ആരാധകർ

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് നിർണായക ജയം സ്വന്തമാക്കണം എങ്കിൽ ഇനി വരുന്ന മൂന്ന് ദിവസവും അത്ഭുതങ്ങൾ നടക്കണം. ലോർഡ്‌സ് ടെസ്റ്റിലെ 151 റൺസ് വിജയം നൽകിയ വമ്പൻ ആത്മവിശ്വാസത്തിൽ കളിക്കാനെത്തിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും ടീമിനും പക്ഷേ മിന്നും പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ ബാറ്റിങ്, ബൗളിംഗ് മികവിന് മുൻപിൽ അടിതെറ്റുന്ന കാഴ്ചയാണ് കണ്ടത്. ഇംഗ്ലണ്ട് താരങ്ങൾ എല്ലാം മികവോടെ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ഒന്നാം ഇന്നിങ്സ് സ്കോർ വെറും 78 റൺസിൽ ഒതുങ്ങിയപ്പോൾ ഇംഗ്ലണ്ട് താരങ്ങൾ എല്ലാം മികച്ച ബാറ്റിങ് പ്രകടനത്തോടെ 432 റൺസ് എന്ന വമ്പൻ ടോട്ടലിലെത്തി.

എന്നാൽ 354 റൺസിന്റെ പടുകുറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് രണ്ടാം ഇന്നിംഗ്സിലും പക്ഷേ തുടക്കത്തിൽ തന്നെ പിഴച്ചു. ഫോമിലുള്ള ഓപ്പണിങ് ബാറ്റ്‌സ്മാൻ രാഹുലിനെ 8 റൺസിൽ എത്തിയപ്പോൾ നഷ്ടമായ ഇന്ത്യൻ ടീം രോഹിത്, കോഹ്ലി, പൂജാര എന്നിവരുടെ ബാറ്റിങ്ങിലാണ് വിശ്വസിക്കുന്നത്. എന്നാൽ മത്സരത്തിൽ ഒരു നാണക്കേടിന്റെ റെക്കോർഡും ടീം ഇന്ത്യയുടെ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ തേടിയെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങളിൽ ഏറ്റവും മികച്ച ഒരു ടെസ്റ്റ്‌ നായകനായി അറിയപ്പെടുന്ന വിരാട് കോഹ്ലി ക്യാപ്റ്റനായി നയിച്ച 64ആം ടെസ്റ്റ്‌ മത്സരമാണിത്. ഈ മത്സരത്തിലാണ് നാണക്കേടിന്റെ മറ്റൊരു റെക്കോർഡ് കൂടി കോഹ്ലിയുടെ പേരിലായത്

വിരാട് കോഹ്ലി ഇന്ത്യൻ ടീം നായകനായി വന്നശേഷം വഴങ്ങുന്ന ഏറ്റവും വലിയ ഒന്നാം ഇന്നിങ്സ് ലീഡാണ് ലീഡ്സിൽ പിറന്നത്.354 റൺസ് ലീഡ് ഇന്ത്യക്ക്‌ എതിരെ സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിന് ലോർഡ്‌സ് ടെസ്റ്റിലെ തോൽവിക്ക് മധുര പ്രതികാരം വിട്ടുവാനും സാധിച്ചു. മുൻപ് 2018ൽ ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യൻ ടീം വഴങ്ങിയ 289 റൺസായിരുന്നു ഇതുവരെ കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ എതിർ ടീം നേടിയ ഒന്നാം ഇന്നിങ്സിലെ ഏറ്റവും വലിയ ലീഡ്

Previous articleബാറ്റിങ്ങിൽ അവർക്ക് പോലും വിശ്വാസം ഇല്ല :വിമർശിച്ച് മുൻ താരം
Next articleലോകം കാത്തിരിക്കുന്ന പോരാട്ടത്തില്‍ ആര് വിജയിക്കും. പാക്കിസ്ഥാന്‍ പേസര്‍ പറയുന്നു.