ഫീൽഡിങ്ങിലും ബോളിങ്ങിലും ഞങ്ങൾ പരാജയമായി. ഒരുപാട് വേദന തോന്നുന്നു. ബാബർ ആസമിന്റെ മറുപടി.

babar azam press

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഒരു അപ്രതീക്ഷിത പരാജയമായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് നേരിടേണ്ടി വന്നത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് നിരയിലെ കേവലം 2 വിക്കറ്റുകൾ മാത്രമേ പാക്കിസ്ഥാന് സ്വന്തമാക്കാൻ സാധിച്ചുള്ളൂ. ഇത് മത്സരത്തിൽ വളരെ നിർണായകമാവുകയും ചെയ്തു. മത്സരത്തിലെ വളരെ മോശം ബോളിങ്ങും ഫീൽഡിങ്ങുമാണ് ഇത്തരമൊരു അപ്രതീക്ഷിതമായ പരാജയത്തിന് കാരണമായി മാറിയത് എന്ന് പാക്കിസ്ഥാൻ നായകൻ ബാബർ ആസം മത്സരശേഷം പറയുകയുണ്ടായി. ഈ പരാജയത്തോടെ പാകിസ്താന്റെ സെമിഫൈനൽ സാധ്യതകൾ വലിയ രീതിയിൽ മങ്ങലിലാവുകയുണ്ടായി.

മത്സരത്തിൽ ഫീൽഡിലുണ്ടായ പിഴവുകളൊക്കെയും ചൂണ്ടിക്കാട്ടിയാണ് ബാബർ ആസം സംസാരിച്ചത്. “ഈ പരാജയം ഞങ്ങളെ ഒരുപാട് വേദനപ്പെടുത്തുന്നു. ഞങ്ങൾക്ക് നല്ലൊരു ടോട്ടലാണ് ഉണ്ടായിരുന്നത്. എന്നാൽ ബോളിങ്ങിൽ പ്രതീക്ഷിക്കോത്ത് ഞങ്ങൾക്ക് ഉയരാൻ സാധിച്ചില്ല. മധ്യ ഓവറുകളിൽ വേണ്ടത്ര വിക്കറ്റുകൾ സ്വന്തമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. മത്സരത്തിന്റെ ഒരു വിഭാഗത്തിലെങ്കിലും മോശം പ്രകടനം കാഴ്ചവച്ചാൽ മത്സരത്തിൽ പരാജയമറിയും. ഞങ്ങൾക്ക് ബൗണ്ടറികൾ തടയാൻ സാധിച്ചിരുന്നില്ല. മാത്രമല്ല ഒരുപാട് റൺസ് അനാവശ്യമായി വിട്ടു നൽകുകയും ചെയ്തു. ഇത് മത്സരത്തിലെ പരാജയത്തിന് കാരണമായി.”- ബാബർ ആസാം പറയുന്നു.

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

“ബോളിങ്ങിൽ തരക്കേടില്ലാത്ത രീതിയിലാണ് ഞങ്ങൾ ആരംഭിച്ചത്. എന്നാൽ മധ്യ ഓവറുകളിൽ വിക്കറ്റുകൾ സ്വന്തമാക്കുന്നതിൽ ഞങ്ങൾ പൂർണമായി പരാജയപ്പെട്ടു. എന്നിരുന്നാലും പൂർണ്ണമായ ക്രെഡിറ്റ് ഞങ്ങൾ അഫ്ഗാനിസ്ഥാന് തന്നെയാണ് നൽകുന്നത്. മത്സരത്തിന്റെ 3 വിഭാഗങ്ങളിലും വളരെ നന്നായി തന്നെ അഫ്ഗാനിസ്ഥാൻ കളിച്ചു. ബോളിങ്ങിലും ഫീൽഡിങ്ങിലും അത്ര മികച്ച പ്രകടനം ആയിരുന്നില്ല ഞങ്ങൾ കാഴ്ചവച്ചത്. അടുത്ത മത്സരത്തിൽ എന്തായാലും മികവ് പുലർത്താൻ ഞങ്ങൾ ശ്രമിക്കും. മധ്യ ഓവറുകളിൽ കൃത്യമായ ലെങ്തിൽ പന്തറിയാൻ ഞങ്ങൾക്ക് സാധിച്ചില്ല. പ്രത്യേകിച്ച് ഞങ്ങളുടെ സ്പിന്നർമാർക്ക്.”- ബാബർ ആസം കൂട്ടിച്ചേർക്കുന്നു.

അഫ്ഗാനിസ്ഥാനെതിരായ പരാജയം പാക്കിസ്ഥാനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഇതുവരെ 5 മത്സരങ്ങൾ ഏകദിന ലോകകപ്പിൽ കളിച്ച പാക്കിസ്ഥാന് കേവലം 2 വിജയങ്ങൾ മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. ആദ്യ റൗണ്ടിൽ ഇനിയും പാകിസ്ഥാന് മുൻപിലുള്ളത് 4 മത്സരങ്ങൾ മാത്രമാണ്. അതിനാൽ തന്നെ പാകിസ്ഥാന് ഇനി സെമിയിലെത്തുക എന്നത് അല്പം ബുദ്ധിമുട്ടാണ്. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് പാകിസ്താന്റെ എതിരാളികൾ. അതിനുശേഷം ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് പാക്കിസ്ഥാൻ നേരിടേണ്ടത്. 4 മത്സരങ്ങളിലും വിജയം നേടിയാലെ പാക്കിസ്ഥാന് സെമിയിലെത്താൻ സാധിക്കൂ.

Scroll to Top