ടി :20 ലോകകപ്പ് ഫൈനലിലും ഇന്ത്യ തോൽക്കും :ജേതാക്കളെ പ്രവചിച്ച് മുൻ താരം

IMG 20210628 092550

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ നിലവിൽ ഈ വർഷം കാത്തിരിക്കുന്നത് നിർണായക പരമ്പരകളും ഒപ്പം അതിലേറെ പ്രധാന ടൂർണമെന്റുകളുമാണ്. ഐസിസി ടി :20 ലോകകപ്പിനുള്ള മത്സരക്രമവും ഒപ്പം എല്ലാ വേദികളും ദിവസങ്ങൾ മുൻപാണ് ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വരുന്ന ടി :20 ലോകകപ്പിലും എല്ലാവരും കിരീടം നേടുമെന്ന് വിശ്വസിക്കുന്ന ടീമാണ് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം. ഐപിഎല്ലിന് പിന്നാലെ ആരംഭിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ വൈകാതെ തന്നെ പ്രഖ്യാപിക്കും. ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടി:20 ലോകകപ്പ് നടക്കുക.

എന്നാൽ വീണ്ടും ഒരിക്കൽ കൂടി ടീം ഇന്ത്യ ഐസിസി ടൂർണമെന്റ് ഫൈനലിൽ തോൽക്കാനാണ് ഏറെ സാധ്യതയെന്ന് പ്രവചിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സാബ കരീം.യുവ താരങ്ങളും കോഹ്ലിയടക്കം മികച്ച താരങ്ങളും അണിനിരക്കുന്ന ഇന്ത്യൻ ടീം ലോകകപ്പിൽ രണ്ടാം സ്ഥാനം മാത്രം നെടുവാനാണ് സാധ്യതയെന്ന് പറഞ്ഞ അദ്ദേഹം മറ്റൊരു ടീം ലോകകപ്പ് നേടി ചരിത്രം സൃഷ്ടിക്കുമെന്നും അഭിപ്രായം വിശദീകരിച്ചു.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

“ഇന്ത്യൻ ടീം രണ്ടാം സ്ഥാനം മാത്രം വരുന്ന ടി :20 ലോകകപ്പിൽ നേടുവാനാണ് എല്ലാ സാധ്യതയും. എന്റെ കാഴ്ചപാടിൽ രണ്ട് തവണ മുൻപ് ടി :20 കിരീടം നേടിയ വെസ്റ്റ് ഇൻഡീസ് ടീമിനാണ് ഇത്തവണയും ടി :20 ലോകകപ്പ് കിരീടം ഉയർത്തുവാനുള്ള എല്ലാ ചാൻസുകളും കാണുന്നത്. ധാരാളം മാച്ച് വിന്നേഴ്സുള്ള ടീമിൽ ആരേലും ഒരു താരം ഫോം കണ്ടെത്തിയാലും വിൻഡീസ് അനായാസം ജയിക്കും “സാബ കരീം തന്റെ പ്രവചനം വ്യക്തമാക്കി. എന്നാൽ ടി :20 ലോകകപ്പിന് മുൻപായി ഇന്ത്യൻ ടീമിന് അവശേഷിക്കുന്നത് കേവലം മൂന്ന് ടി :20 മത്സരം മാത്രമാണ്. ശ്രീലങ്കക്ക് എതിരായ ടി :20 പരമ്പര ഈ മാസം മൂന്നാം വാരം ആരംഭിക്കും.നിലവിൽ നായകൻ കോഹ്ലിയടക്കം സീനിയർ താരങ്ങൾ എല്ലാം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലാണ്.

Scroll to Top