അവർ മൂന്നുപേരും വേറെ ലെവൽ : ഇനിയും അവസരം നൽകണമെന്ന് സുനിൽ ഗവാസ്ക്കർ

സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ പൂർണ്ണ തോൽവി ഇന്ത്യൻ ടീമിന് സമ്മാനിച്ചത് നിരാശകൾ മാത്രം. ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് തോറ്റ ഇന്ത്യൻ ടീം ഏകദിന പരമ്പരയിൽ 3-0ന് തോൽവിയാണ് വഴങ്ങിയത്. ഈ ഒരു നാണക്കേടിന് മറുപടി നൽകാൻ വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരയിൽ വമ്പൻ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

രോഹിത് ശർമ്മ നായകനായി എത്തുമ്പോൾ രാഹുൽ, വിരാട് കോഹ്ലി എന്നിങ്ങനെ സ്റ്റാർ താരങ്ങൾ ടീമിലുണ്ട്.കൂടാതെ രവി ബിഷ്ണോയി ഗെയ്ക്ഗ്വാദ് അടക്കം യുവ താരങ്ങൾക്ക് അവസരം ലഭിക്കുമോ എന്നതും ശ്രദ്ധേയമാണ്. എന്നാൽ വരാനിരിക്കുന്ന ലോകകപ്പ് മുന്നോടിയായി പരമ്പരകളിൽ മൂന്ന് താരങ്ങൾക്ക് കൂടുതൽ അവസരം നൽകണമെന്ന് പറയുകയാണ് സുനിൽ ഗവാസ്ക്കർ.

സൂര്യകുമാർ യാദവ്,പ്രസീദ് കൃഷ്ണ,ദീപക് ചഹാർ എന്നിവർക്ക് കൂടുതലായി അവസരങ്ങൾ നൽകാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് റെഡിയാകണമെന്നാണ് ഗവാസ്ക്കർ പറയുന്നത്.” ഇന്ത്യൻ ടീം ചില താരങ്ങളെ ഇനിയെങ്കിലും കൂടുതൽ ശ്രദ്ധ നൽകി വളർത്തി കൊണ്ടുവരണം. അവർ ഭാവി താരങ്ങളാണ്. കൂടുതൽ അവസരങ്ങളും മികച്ച സപ്പോർട്ടും കൂടി നൽകിയാൽ അവർ ഭാവിയിലെ സ്റ്റാർ താരങ്ങളായി മാറുമെന്നത് തീർച്ച.ഇനി വരുന്ന പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ ഭാവി മുന്നിൽ കണ്ട് അവരെ ടീമിൽ വളർത്തണം. “ഗവാസ്ക്കാർ തന്റെ അഭിപ്രായം വിശദമാക്കി.

” സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരയിലെ ആദ്യത്തെ രണ്ട് കളികളിൽ അവസരം ലഭിച്ചില്ല എങ്കിലും മൂന്നാമത്തെ കളിയിൽ എന്താണ് തങ്ങൾക്ക് ചെയ്യാൻ സാധിക്കുക എന്നത് അവർ നമുക്ക് കാണിച്ചുതന്നു. കൂടാതെ ദീപക് ചഹാറുടെ പ്രകടനവും നമ്മൾ കണ്ടതാണ്. ഭുവി മോശം ഫോമിൽ തുടരുമ്പോൾ ദീപക് ചഹാർ തന്നെയാണ് ബെസ്റ്റ് ഓപ്ഷൻ ” ഗവാസ്ക്കർ നിർദ്ദേശിച്ചു.

Previous articleതന്‍റെ പ്രിയപ്പെട്ട ബോളറെയും ബാറ്ററെയും വെളിപ്പെടുത്തി ഹര്‍ഭജന്‍ സിങ്ങ്.
Next articleഎന്തുകണ്ടാണ് അവനെ ക്യാപ്റ്റനാക്കിയത് :രൂക്ഷ വിമർശനവുമായി മുൻ താരം