അവർ രണ്ടും ഫൈനലിൽ കളിക്കണം :മുന്നറിയിപ്പുമായി ഗവാസ്‌ക്കർ

jadeja 2

ക്രിക്കറ്റ്‌ ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിജയിയെ തീരുമാനിക്കുന്ന ഫൈനൽ മത്സരത്തിന് നാളെ തുടക്കമാകും. സതാംപ്ടണിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ഇരു ടീമുകളും ആദ്യ ടെസ്റ്റ് ലോകകപ്പ് കിരീടം ലക്ഷ്യമാക്കി കളിക്കുവാനിറങ്ങുമ്പോൾ ഇരു ടീമിലെയും നായകന്മാരുടെ ബാറ്റിംഗ് പ്രകടനവും പ്രധാനമാണ്. നായകൻ കോഹ്ലി തന്റെ പ്രഥമ കിരീടം സെഞ്ച്വറി പ്രകടനത്തോടെ തന്നെ സ്വന്തമാക്കുവാൻ ആഗ്രഹിക്കുമ്പോൾ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസണും പൂർണ്ണമായ ആത്മവിശ്വാസത്തിലാണ്. രണ്ട് ടീമുകളും കഴിഞ്ഞ ദിവസം ഫൈനലിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ നാളത്തെ ഫൈനലിനുള്ള ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്തെ പ്രധാന ചർച്ച. പതിനഞ്ച് ടീമിൽ നിന്ന് ഏതൊക്കെ താരങ്ങൾ അന്തിമ പ്ലെയിങ് ഇലവനിൽ സ്ഥാനം കരസ്ഥമാക്കുമെന്നതാണ് ശ്രദ്ധേയം. ഇപ്പോൾ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വിശദമാക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ.ഇംഗ്ലണ്ടിലെ ഫൈനലിനുള്ള പിച്ചിൽ സ്പിൻ ബൗളർമാർക്ക് അവസാന ദിവസങ്ങളിൽ ടെൺ ലഭിക്കുമെന്നാണ് ഗവാസ്‌ക്കറുടെ പ്രവചനം. ഓഫ്‌ സ്പിന്നർ അശ്വിനെ കൂടാതെ രവീന്ദ്ര ജഡേജയും ഫൈനലിൽ കളിക്കണമെന്നാണ് താരം അഭിപ്രായപെടുന്നത്.

Read Also -  2025 മെഗാലേലത്തിൽ മുംബൈ ലക്ഷ്യം വയ്ക്കുന്ന ഓപ്പണർമാർ. രാഹുൽ അടക്കം 3 പേർ ലിസ്റ്റിൽ.

“ഇംഗ്ലണ്ടിൽ കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി ചൂട് അനുഭവപ്പെടുന്നുണ്ട്. കൂടാതെ തെളിഞ്ഞ അന്തരീക്ഷം സ്പിൻ ബൗളിങ്ങിനെ തുണക്കും.അശ്വിനും ജഡേജയും ഈ ഫൈനലിനുള്ള പിച്ചിൽ നിന്നും അതിവേഗം ടെൺ നേടിയേക്കാം. വരണ്ട സാഹചര്യങ്ങളിൽ ടെൺ ലഭിക്കും എന്നാണല്ലോ വിലയിരുത്തൽ. ഫൈനൽ മത്സരത്തിൽ അവരുടെ അനേകം വിക്കറ്റ് വീഴ്ത്താനുള്ള കഴിവും ഒപ്പം ബാറ്റിംഗിലെ മികവും ടീം ഇന്ത്യക്ക് വളരെയേറെ സഹായകമാകും “താരം വാചാലനായി.

Scroll to Top