ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ അയാൾ തന്നെ : സൂചന നൽകി ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലം രണ്ട് ദിവസങ്ങൾക്ക് ശേഷം ബാംഗ്ലൂരിൽ അവസാനിച്ചപ്പോൾ ടീമുകൾ എല്ലാം തന്നെ അത്യന്തം വാശിയോടെയാണ് ലേലത്തിൽ പങ്കെടുത്തത്. മികച്ച ഒരു ടീമിനെ ഇത്തവണ ലേലത്തിൽ സ്വന്തമാക്കിയെന്ന് എല്ലാവരും തന്നെ വിശ്വസിക്കുന്ന ബാംഗ്ലൂർ ടീം വരുന്ന സീസണിൽ ആരെയാകും ക്യാപ്റ്റനാക്കി മാറ്റുക എന്നുള്ള ചോദ്യം വളരെ സജീവമാണ്. കോഹ്ലി തന്റെ ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിൽ ഒരു സ്ഥിര നായകനിലേക്ക് എത്തേണ്ടത് ബാംഗ്ലൂർ ടീം മാനേജ്മെന്റിനും വളരെ നിർണായകമാണ്.

എല്ലാ സീസണിലും ഒരു പ്രശ്നമായി മാറാറുള്ള ബൗളിംഗിന് ഇത്തവണ ലേലത്തിൽ മികച്ച സംഘത്തെ സ്വന്തമാക്കി പരിഹാരം സൃഷ്ടിക്കാനായി സാധിച്ചുവെന്നാണ്‌ ഇപ്പോൾ ബാംഗ്ലൂർ ടീം വിശ്വസിക്കുന്നത്. സൗത്താഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഫാഫ് ഡൂപ്ലസ്സിസ്, ഓസ്ട്രേലിയൻ താരമായ ഗ്ലെൻ മാക്സ്വെൽ എന്നിവരുള്ള ബാംഗ്ലൂർ സ്‌ക്വാഡിൽ ആരാകും കോഹ്ലിയുടെ പിൻഗാമിയായി ക്യാപ്റ്റനാകുകയെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.

തന്റെ യൂട്യൂബ് ചാനലിൽ ആരാകും അടുത്ത ബാംഗ്ലൂർ നായകനെന്ന് പറഞ്ഞ ആകാശ് ചോപ്ര സൗത്താഫ്രിക്കൻ മുൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്‌സ് സ്റ്റാർ ബാറ്റ്‌സ്മാനുമായിരുന്ന ഡൂപ്ലസ്സിസിന് എല്ലാ സാധ്യതകളും നൽകി. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റ്‌ മത്സരങ്ങൾ ഒന്നും കളിക്കാത്ത ഡൂപ്ലസ്സിസിന് ഏറ്റവും അനുകൂല ഘടകം അദേഹത്തിന്റെ ഈ ഫ്രീ സമയമെന്നാണെന്നും ആകാശ് ചോപ്ര വിശദീകരിച്ചു. “ലേലത്തിന് മുൻപ് തന്നെ ബാംഗ്ലൂർ ടീം ഡൂപ്ലസ്സിസിനെ നോട്ടം വെച്ചിരുന്നു. അദ്ദേഹത്തെ ക്യാപ്റ്റനാക്കി പ്ലാനുകൾ തയ്യാറാക്കാനാകും ബാംഗ്ലൂർ ടീം ആഗ്രഹിക്കുക. സ്ഥിരതയുള്ള ഒരു ബാറ്റ്‌സ്മാനും കൂടാതെ മുൻപ് നായകൻ റോളിൽ മികച്ച റെക്കോർഡ് നേടിയതും എല്ലാം തന്നെ ഫാഫ് ഡൂപ്ലസ്സിനുള്ള മുഖ്യ അനുകൂലമാണ്‌.”ആകാശ് ചോപ്ര നിരീക്ഷിച്ചു.

“നൂറ്‌ ശതമാനം എനിക്ക് ഉറപ്പുണ്ട് ഫാഫ് ഡൂപ്ലസ്സിസ് തന്നെയാണ് അവരുടെ അടുത്ത നായകൻ. ഉടനടി ആ മികച്ച തീരുമാനം അവർ പ്രഖ്യാപിക്കും.നിങ്ങൾ ഓപ്പണർമാരെ മാത്രം ഈ ലേലത്തിൽ നോക്കുകയാണെങ്കിൽ ഓപ്ഷനുകൾ ധാരാളം മുൻപിൽ ഉണ്ടായിരുന്നു. അവർ ഡേവിഡ് വാർണർക്കായോ ഡീകോക്കിന് വേണ്ടിയോ പോയില്ല. ഉറപ്പാണ് അവർക്ക് ആവശ്യം ഒരു മികച്ച ക്യാപ്റ്റനെ തന്നെ ” ആകാശ് ചോപ്ര അഭിപ്രായം വിശദമാക്കി

ബാംഗ്ലൂർ സ്ക്വാഡ് :Virat Kohli, Glenn Maxwell, Mohammed Siraj, Faf du Plessis, Harshal Patel, Wanindu Hasaranga, Dinesh Karthik, Josh Hazlewood, Shahbaz Ahmad, Anuj Rawat, Akash Deep, Mahipal Lomror, Finn Allen, Sherfane Rutherford, Jason Behrendorff, Suyash Prabhudessai, Chama Milind, Aneeshwar Gautam, Karn Sharma, Siddharth Kaul, Luvnith Sisodia, David Willey

Previous articleബാറ്റിംങ്ങും ബൗളിംഗ് ചെയ്യുന്ന താരങ്ങൾ ടീമിലില്ല : പ്രശ്നം ചൂണ്ടികാട്ടി സുരേഷ് റെയ്ന
Next articleനിങ്ങൾ മിണ്ടാതിരിക്കൂ.. കോഹ്ലിക്ക് ഒരു കുഴപ്പവുമില്ല : കട്ട കലിപ്പിൽ രോഹിത് ശർമ്മ