ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ ഇതിഹാസ താരം മാത്യു ഹെയ്ഡൻ .ലോകത്തിലെ എക്കാലത്തെയും മികച്ച ടീമാകുവാനുള്ള എല്ലാ ഗുണങ്ങളും ടീം ഇന്ത്യക്ക് കൈവശമുണ്ടെന്ന് അഭിപ്രായപ്പെട്ട മുൻ ഓസീസ് ഓപ്പണർ എവിടെയും ജയിക്കുവാൻ കഴിയുന്ന ടീം എന്നും കോഹ്ലി നായകനായ സംഘത്തെ വിശേഷിപ്പിച്ചു .
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമാണ് തങ്ങളെന്ന് ഇന്ത്യ പലവട്ടം
തെളിയിച്ചിട്ടുണ്ട്.ഏതൊരു ടീമിന്റെയും നേരിടാൻ മാത്രമല്ല, എല്ലാ തരം സാഹചര്യങ്ങളിലും ഏതൊരു പ്രതിബന്ധങ്ങൾക്കെതിരെയും വിജയിക്കുവാനുള്ള കരുത്തും ഉണ്ടെന്ന് അവർ തെളിയിച്ചു കഴിഞ്ഞു .ക്രിക്കറ്റ് ചരിത്രത്തിലെ എല്ലാ മികച്ച ടീമുകളുടെയും ഒരു അടയാളമാണിത്. സ്വന്ത മണ്ണിലും അതുപോലെ വിദേശ മണ്ണിലും വിജയിക്കാനുള്ള കഴിവ് അതാണ് ഈ ഇന്ത്യൻ ടീമിന്റെ വലിയ സവിശേഷത ”ഹെയ്ഡൻ ഒരു ഇ-മെയിൽ ആശയവിനിമയത്തിൽ പിടിഐയോട് ഇപ്രകാരം അഭോപ്രായപെട്ടു .
ഇപ്പോൾ നടക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ സ്പിൻ ട്രാക്കുകളെ കുറിച്ച് ഇന്ത്യൻ ടീം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട് .ഇതേ കുറിച്ചും ഹെയ്ഡൻ തന്റെ അഭിപ്രായം തുറന്നുപറഞ്ഞു .”വിക്കറ്റുകൾ അന്യായമായി തയ്യാറാക്കിയത് ആണെങ്കിൽ അത് മത്സരത്തെ ഒരു തരം ക്രിക്കറ്റിലേക്ക് മാത്രമായി ചുരുക്കും . എനിക്ക് അതിൽ ഒരു പ്രശ്നവുമില്ല. എന്നാൽ പിച്ചിന്റെ സ്വഭാവം കഴിവതും ഒരു തുല്യ മത്സരത്തിനായി പ്രോത്സാഹിപ്പിക്കണം “.
സാധാരണഗതിയിൽ അഹമ്മദാബാദ് പിച്ച് വലിയ ഒരു ടേണിങ് വിക്കറ്റ് അല്ല . സ്ലോ ടേണിങ് പിച്ചിൽ മാത്രമേ ഞാൻ സ്വീപ്പ് ഷോട്ട് കളിക്കുകയുള്ളൂ .അവിടെ നിലത്തുനിന്ന് സ്വീപ് ഷോട്ടുകൾ കളിക്കാൻ ആവശ്യമായ പവർ ഉൽപാദിപ്പിക്കാൻ കഴിയില്ല. ഇംഗ്ലീഷ് ബാറ്റ്സ്മാൻമാർ മികവോടെ പന്തിന്റെ വ്യവസ്ഥകൾക്കനുസരിച്ച് മാത്രം സ്പിൻ കളിക്കുന്നവരുമായിരിക്കണം .ഓരോ പന്തിലും വ്യക്തമായ ധാരണ വേണം”. ഹെയ്ഡൻ അഭിപ്രായം വ്യക്തമാക്കി .
നേരത്തെ ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 നേടിയിരുന്നു ഗാബ്ബയിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീം ഐതിഹാസിക പരമ്പര നേട്ടത്തിന് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും നേടുവാനുള്ള തയ്യാറെടുപ്പിലാണ് . നാലാം ടെസ്റ്റ് ജയിച്ച് പരമ്പരയും ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ യോഗ്യതയും കോഹ്‌ലിയും സംഘവും സ്വപ്നം കാണുന്നു .