എന്നെ ആകർഷിച്ചത് അവർ മൂന്ന് താരങ്ങൾ : വെളിപ്പെടുത്തി റെയ്ന -ലിസ്റ്റിൽ മലയാളിയും

ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ വളരെ അധികം ആരാധകരെ സ്വന്തമാക്കിയ താരമാണ് മുൻ ഇന്ത്യൻ താരവും ഇപ്പോൾ ഐപില്ലിൽ ചെന്നൈ സൂപ്പർ കിങ്സിലെ വിശ്വസ്ത ബാറ്റ്‌സ്മാനുമായ സുരേഷ് റെയ്ന. തന്റെ കരിയറിലെ നിർണായക സംഭവങ്ങൾ പലതും തുറന്ന് പറയാറുള്ള റെയ്ന കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളിൽ തന്നെ ആകർഷിച്ച മൂന്ന് താരങ്ങൾ ആരെന്ന് വിശദമാക്കിയിരുന്നു. ഐപിഎല്ലിൽ അടക്കം ഗംഭീര പ്രകടനം കാഴ്ചവെച്ച മൂന്ന് താരങ്ങളെയാണ് മുൻ ഇന്ത്യൻ താരം വെളിപ്പെടുത്തിയത്. ഏറെ അവിചാരിതമായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി വിരമിച്ച അതേ ദിവസമാണ് റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള പൂർണ്ണ വിരമിക്കൽ പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ വരുന്ന നാല് സീസണിനെങ്കിലും കളിക്കുമെന്നും താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ പല യുവ താരങ്ങൾക്ക് ഒപ്പം ഐപില്ലിലും ആഭ്യന്തര ക്രിക്കറ്റിലെ പല ടൂർണമെന്റിലും കളിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട് എന്ന് പറഞ്ഞ റെയ്ന പക്ഷേ തന്നെ ഏറെ ആകർഷിച്ച മൂന്ന് താരങ്ങൾ ഇവരാണ് എന്നും വിശദമാക്കി.ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെ യുവ ഓപ്പണർ ഋതുരാജ് ഗെയ്കഗ്വാദ്, അക്ഷർ പട്ടേൽ, ദേവദത്ത് പടിക്കൽ എന്നിവരാണ് താരം തിരഞ്ഞെടുത്ത മൂന്ന് താരങ്ങൾ. ഇവർ മൂന്ന് പേരിൽ പടിക്കൽ, ഗെയ്ക്ഗ്വാദ് എന്നിവർ വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമ്പോൾ അക്ഷർ പട്ടേൽ ടെസ്റ്റ് ക്രിക്കറ്റിലും ഗംഭീര അരങ്ങേറ്റം നടത്തി കഴിഞ്ഞു.

“കർണാടക താരം ദേവദത്ത് പടിക്കലാണ് എന്റെ ആദ്യ ചോയിസ്.മഹാരാഷ്ട്ര സ്വദേശി ഋതുരാജ് ചെന്നൈ ടീമിന്റെ സ്റ്റാർ ബാറ്റ്‌സ്മാനാണ് ഇപ്പോൾ. മൂന്നാമൻ അക്ഷർ പട്ടേലാണ്. മൂന്ന് താരങ്ങളും കഠിന അധ്വാനികളാണ്. അക്ഷർ പട്ടേൽ ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ മിന്നും പ്രകടനം പുറത്തെടുത്തത് നമ്മൾ എല്ലാം കണ്ടതാണ്.ഇവരെ കൂടാതെ സച്ചിൻ ബേബി, പ്രിയം ഗാർഗ് എന്നിവരും എന്നെ അത്ഭുതപെടുത്തിയവരാണ്