ഈ 3 മുന്‍ രാജസ്ഥാൻ താരങ്ങൾ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കും

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി തങ്ങളുടെ പ്രധാന താരങ്ങളെ റിലീസ് ചെയ്യേണ്ടി വന്ന ചുരുക്കം ചില ഫ്രാഞ്ചൈസികളിൽ ഒന്നാണ് രാജസ്ഥാൻ റോയൽസ്. ഇത്തവണത്തെ ലേലത്തിന് മുന്നോടിയായി ജോസ് ബട്ലർ, ചഹൽ തുടങ്ങിയ വമ്പൻ താരങ്ങളെയൊക്കെയും രാജസ്ഥാന് ഉപേക്ഷിക്കേണ്ടിവന്നു.

ഇതിൽ പല താരങ്ങളും പുതിയ ടീമിലേക്ക് ചേക്കേറാനാണ് സാധ്യത. ഇത്തരത്തിൽ 2025 ഐപിഎൽ മെഗാ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കാൻ സാധ്യതയുള്ള രാജസ്ഥാൻ താരങ്ങളെ പരിശോധിക്കാം..

1. ജോസ് ബട്ലർ

ഇംഗ്ലണ്ടിന്റെ നിലവിലെ നിശ്ചിത ഓവർ ക്യാപ്റ്റനായ ജോസ് ബട്ലറാണ് ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. 2025 മെഗാ ലേലത്തിന് മുന്നോടിയായി ബട്ലറെ രാജസ്ഥാൻ റിലീസ് ചെയ്തത് പലർക്കും വലിയ അത്ഭുതമായി മാറി. കാരണം കഴിഞ്ഞ സീസണുകളിൽ രാജസ്ഥാനായി തകർപ്പൻ പ്രകടനങ്ങളായിരുന്നു താരം കാഴ്ച വച്ചിരുന്നത്.

2022 ഐപിഎല്ലിൽ രാജസ്ഥാൻ ടീമിനായി 863 റൺസ് സ്വന്തമാക്കി ഓറഞ്ച് ക്യാപ്പ് നേടാൻ ബട്ലർക്ക് സാധിച്ചിരുന്നു. അവസാന സീസണിലും ആവശ്യമായ സമയങ്ങളിൽ ബട്ലർ മികവ് പുലർത്തുകയുണ്ടായി. ആക്രമണ ശൈലിയിലുള്ള ബാറ്റിംഗും വിക്കറ്റ് കീപ്പിങ്ങിലെ കഴിവുകളുമാണ് ബട്ലറെ മികച്ച താരമാക്കുന്നത്. അതിനാൽ ഇത്തവണത്തെ ലേലത്തിൽ ഒരുപാട് ടീമുകൾ ബട്ലർക്കുവേണ്ടി അണിനിരക്കും എന്നത് ഉറപ്പാണ്.

2. ആർ അശ്വിൻ

ഒരു സ്പിൻ ബോളർക്ക് തന്റെ പ്രകടനത്തിൽ പുരോഗതികൾ ഉണ്ടാക്കാൻ സാധിക്കുന്നത് അനുഭവ സമ്പത്തിലൂടെയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് രവിചന്ദ്രൻ അശ്വിൻ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രാജസ്ഥാനായി ഐപിഎല്ലിൽ വമ്പൻ പ്രകടനങ്ങളാണ് അശ്വിൻ കാഴ്ച വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 2025 ഐപിഎൽ ലേലത്തിൽ ഒരു വലിയ തുക സ്വന്തമാക്കാൻ സാധ്യതയുള്ള താരം തന്നെയാണ് അശ്വിൻ.

3. യുസ്വെന്ദ്ര ചഹൽ

ഇതുവരെ ഐപിഎല്ലിൽ 200 വിക്കറ്റിലധികം സ്വന്തമാക്കാൻ സാധിച്ചിട്ടുള്ള താരമാണ് ചഹൽ. അതുകൊണ്ടു തന്നെ ചഹലിനെ രാജസ്ഥാൻ റിലീസ് ചെയ്തത് പലർക്കും വലിയ അത്ഭുതമാണ്. 2025 മെഗാ ലേലത്തിൽ വമ്പൻ തുക സ്വന്തമാക്കാൻ സാധ്യതയുള്ള ഒരു താരം തന്നെയാണ് ചഹൽ. കൃത്യമായ സമയത്ത് വിക്കറ്റുകൾ സ്വന്തമാക്കാനുള്ള കഴിവാണ് ചാഹലിനെ ട്വന്റി20കളില്‍ കൂടുതൽ അപകടകാരിയാകുന്നത്. ഒരുപാട് ടീമുകൾ ഇത്തവണത്തെ ലേലത്തിലും താരത്തിനായി അണിനിരക്കും.

Previous articleഓസ്ട്രേലിയ കരുതിയിരിക്കണം. മുറിവേറ്റ കോഹ്ലിയാണ് വരുന്നത്. മുന്നറിയിപ്പ് നൽകി വാർണർ.
Next articleസ്റ്റാർക്കിന്റെ 24.75 കോടി രൂപ എന്ന റെക്കോർഡ് ഇത്തവണ ആ താരം മറികടക്കും. ഇർഫാൻ പത്താൻ പറയുന്നു.