ജൂലൈ-ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കായി വിരാട് കോഹ്‌ലി ഉണ്ടാവില്ലാ. വിരാ് കോഹ്‌ലിക്കും ജസ്പ്രീത് ബുംറയ്ക്കും അഞ്ച് ടി20 മത്സരങ്ങളിൽ നിന്നും വിശ്രമം അനുവദിച്ചിട്ടുണ്ട്. കോഹ്‌ലിക്ക് വിശ്രമം നൽകാനുള്ള തീരുമാനം ക്രിക്കറ്റ് ലോകത്ത് നിന്ന് സമ്മിശ്ര പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്, ചിലർ അദ്ദേഹം വെസ്റ്റ് ഇൻഡീസിലേക്ക് പോകേണ്ടതായിരുന്നുവെന്നാണ് അഭിപ്രായപ്പെടുന്നത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവും കോഹ്‌ലിയുടെ അഭാവത്തിൽ തന്റെ അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്.
“വിരാട് കോഹ്‌ലിയെപ്പോലുള്ള ഒരു വലിയ കളിക്കാരനെ പുറത്താക്കണമെന്ന് എനിക്ക് പറയാനാവില്ല.അങ്ങനെ ചെയ്തുവെങ്കില്‍ അതിനെ വിശ്രമം എന്ന് ബഹുമാനത്തോടെ പറയുന്നതില്‍ തെറ്റുണ്ടെന്നും ഞാന്‍ കരുതുന്നില്ല” അദ്ദേഹം എബിപി ന്യൂസിനോട് പറഞ്ഞു.
“അത്തരത്തിലുള്ള ഒരു കളിക്കാരനെ എങ്ങനെ ഫോമിലേക്ക് തിരികെ കൊണ്ടുവരാം എന്നതാണ് ഏറ്റവും പ്രധാനം ? അവൻ ഒരു സാധാരണ ക്രിക്കറ്റ് കളിക്കാരനല്ല. ഫോം വീണ്ടെടുക്കാൻ അവൻ കൂടുതൽ പരിശീലിക്കുകയും കൂടുതൽ മത്സരങ്ങൾ കളിക്കുകയും വേണം. ടി20യിൽ കോഹ്‌ലിയെക്കാൾ ഈ ലോകത്ത് ഒരു കളിക്കാരനും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ മികച്ച പ്രകടനം പുറത്തെടുക്കുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം. മികച്ച പ്രകടനം പുറത്തെടുക്കാത്തവര്‍ക്കെല്ലാം വിശ്രമം നല്‍കുകയോ ഒഴിവാക്കുകയോ ചെയ്യാം.
കോഹ്ലിയെപ്പോലെ മഹാനായൊരു കളിക്കാരന്‍ ഫോമിലേക്ക് മടങ്ങാന്‍ ഇത്രയും സമയമെടുക്കാന്‍ പാടില്ല. ഒഴിവാക്കിയാലും വിശ്രമം നല്‍കിയാലും അദ്ദേഹത്തിനു ഇനിയും ക്രിക്കറ്റ് ഒരുപാട് ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ ഫോമിലേക്ക് മടങ്ങാനുള്ള വഴിയാണ് കോഹ്ലി ആലോചിക്കേണ്ടത്. രഞ്ജി ട്രോഫിയില്‍ കളിച്ചോ വേറെ എവിടെ കളിച്ചായാലും ഫോമും ആത്മവിശ്വാസവും തിരിച്ചുപിടിക്കണം. മഹാനായ കളിക്കാരനും മികച്ച കളിക്കാരനും തമ്മിലുള്ള വ്യത്യാസം പോലും അതാണ്.
ഇന്ത്യയുടെ ആദ്യ ലോകകപ്പ് ജേതാവായ കപിൽ റൺ നേടിയില്ലെങ്കിൽ കോഹ്‌ലിയെ പുറത്താക്കണമെന്ന് അടുത്തിടെ പറഞ്ഞിരുന്നു. ഓഗസ്റ്റ് അവസാനവാരം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ കോഹ്‌ലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും.