ഇന്ത്യന്‍ പേസ് ബോളിംഗ് ആക്രമണം വളരെയധികം മെച്ചപ്പിട്ടിട്ടുണ്ടെന്നും പ്രത്യേകിച്ചു വിദേശത്ത് എന്ന അഭിപ്രായവുമായി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍. അതില്‍ സൗത്താഫ്രിക്കന്‍ സാഹചര്യങ്ങള്‍ ചൂക്ഷണം ചെയ്യാന്‍ പോകുന്ന താരം ജസ്പ്രീത് ബൂംറയാകും എന്നും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
2018 ല്‍ ഇന്ത്യ സൗത്താഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ 2 – 1 നായിരുന്നു ടെസ്റ്റ് പരമ്പരയിലെ തോല്‍വി. സൗത്താഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്പര വിജയത്തിനായാണ് ഇന്ത്യ സ്വപ്നം കാണുന്നത്. അന്ന് ടീമിലുണ്ടായിരുന്ന ഡെയ്ല്‍ സ്‌റ്റെയ്ന്‍, ഹാഷീം അംല, ഏബി ഡീവില്ലേഴ്സ്, ഫാഫ് ഡൂപ്ലെസിസ്, വെറോണ്‍ ഫിലാണ്ടര്‍ എന്നിവര്‍ ഇപ്പോള്‍ ടീമിലില്ല. ആ പര്യടനത്തില്‍ അരങ്ങേറ്റം കുറിച്ച ജസ്പ്രീത് ബൂംറ പിന്നീട് രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പര്‍ താരമായി വളര്‍ന്നു.
ജസ്പ്രീത് ബുംറയെ മാത്രമല്ലാ, ഇന്ത്യന്‍ പേസ് നിരയെ നേരിടുക വളരെ ബുദ്ധിമുട്ടായിരിക്കും എന്ന് ഡീന്‍ എല്‍ഗാര്‍ പറഞ്ഞു. ” ജസ്പ്രീത് ബൂംറ വേള്‍ഡ് ക്ലാസ് ബൗളറാണ്. സൗത്താഫ്രിക്കന്‍ സാഹചര്യങ്ങള്‍ നന്നായി ചൂക്ഷണം ചെയ്യാന്‍ കഴിയുന്ന ഒരു താരമുണ്ടെങ്കില്‍ അത് ബൂംറയായിരിക്കും. എന്നിരുന്നാലും ഒരാളെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലാ. ഇന്ത്യ മൊത്തം മികച്ച താരങ്ങളുടെ ടീമാണ് ”
” ഇന്ത്യക്ക് മെച്ചപ്പെട്ട ബോളിംഗ് നിരയുണ്ട്. പ്രത്യേകിച്ച് എവേ മത്സരങ്ങളില്‍. ആര്‍ക്കെതിരെയാണ് ഞങ്ങള്‍ കളിക്കുന്നതെന്ന ബോധ്യം ഞങ്ങള്‍ക്കുണ്ട് ” എല്‍ഗാര്‍ പറഞ്ഞു. ഡിസംമ്പര്‍ 26 നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. 3 മത്സരങ്ങളടങ്ങിയ ടെസ്റ്റ് മത്സരത്തിനു ശേഷം 3 ഏകദിന മത്സരങ്ങളും കളിക്കും.