എക്കാലത്തേയും ഫാബുലസ് 4 ആരൊക്കെ ? തിരഞ്ഞെടുത്ത് വിനോദ് കാംബ്ലി.

ഓരോ കാലഘട്ടത്തിലെയും ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരെ
പരിഗണിച്ചുകൊണ്ട് ഫാബുലസ് ഫോർ എന്ന പട്ടികയിൽ സാധാരണയായി ഉൾപ്പെടുത്തി വരാറുണ്ട്. ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോർ ആയി പരിഗണിക്കുകയാണ് എന്നുണ്ടെങ്കിൽ വിരാട് കോഹ്‌ലി ജോ റൂട്ട്, കെയിൻ വില്യംസൺ തുടങ്ങിയവരുടെ ആണ് പൊതുവേ ആളുകൾ പറയുന്നത്. സമീപകാലത്തായി പാക്കിസ്ഥാൻ ബാബർ ആസാമും ഈ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഇപ്പോൾ തൻറെ ഫാബുലസ് ഫോർ തിരഞ്ഞെടുക്കുകയാണ് മുൻ ഇന്ത്യൻ താരമായ വിനോദ് കാംബ്ലി.
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാബുലസ് ഫോറിനെ വിനോദ് കാംബ്ലി പരിഗണിച്ചപ്പോൾ, അതിൽ മൂന്ന് പേരും ഇന്ത്യക്കാരാണ്

സുനിൽ ഗവാസ്കർ, സർ വിവിയൻ റിച്ചാർഡ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരാണ് കാംബ്ലിയുടെ പട്ടികയിൽ ഉൾപ്പെട്ട ഫാബുലസ് ഫോർ താരങ്ങൾ. സുനിൽ ഗവാസ്കർ ഇന്ത്യൻ ടീമിലെ ഒരു ഇതിഹാസം ആയിരുന്നു എന്ന് തന്നെ പറയാം. ആദ്യമായി 10000 റൺസ് പൂർത്തിയാക്കിയ താരം ഗവാസ്കർ ആണ്. ഏതു മൈതാനത്തും തിളങ്ങുവാൻ കെൽപ്പുള്ള ഗവാസ്കർ ക്ഷമയുടെ പര്യായം തന്നെയാണെന്നും വേണമെങ്കിൽ പറയാം.എത്രനേരം വേണമെങ്കിലും ക്രീസിൽ നിലനിൽക്കുവാൻ ഗവാസ്കറിന് ഒരു പ്രത്യേകത ഉണ്ട്. 1983 ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ സുനിൽ ഗവാസ്കർ ഭാഗമായി മാറിയി.

സർ വിവിയൻ റിച്ചാർഡിനെ പറ്റി പറയുകയാണെങ്കിൽ ടെസ്റ്റിലും ഏകദിനത്തിലും ഒരേ പോലെ തിളങ്ങുന്ന ഓൾറൗണ്ടർ ആയിരുന്നു അദ്ദേഹം. ക്രിക്കറ്റ് കരിയറിന് വിരാമമിട്ട ശേഷവും അവതാരകനായും കമന്‍ററിയിലൂടെയും കളത്തിൽ അദ്ദേഹം സജീവ സാന്നിധ്യമാണ്. ഇനി സച്ചിനെ പറ്റി എന്താണ് പറയേണ്ടത്, ഒരുപാട് ആളുകൾക്ക് ക്രിക്കറ്റ് എന്ന് പറയുമ്പോൾ തന്നെ ആദ്യം ഓർമ്മ വരുന്നത് സച്ചിൻ ടെണ്ടുൽക്കറുടെ മുഖമായിരിക്കും. കാരണം അത്രത്തോളം ക്രിക്കറ്റുമായി അദ്ദേഹത്തിന് ബന്ധമുണ്ട്. ഒരു പ്രതിഭാസമാണ് അദ്ദേഹം, പകരം വയ്ക്കാൻ ആളുകൾ ഇല്ലാത്ത ഒരു പ്രതിഭാസം. അന്താരാഷ്ട്ര ക്രിക്കറ്റിൽ കൂടുതൽ റൺസ് സെഞ്ചുറി എന്നീ റെക്കോർഡുകൾ എല്ലാം ഇന്നും സച്ചിൻറെ പേരിൽ തകർക്കപ്പെടാത്ത തുടരുന്നു.

അതിലെല്ലാമുപരി ഇന്നത്തെ തലമുറയ്ക്ക് ക്രിക്കറ്റ് എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന മുഖം സച്ചിൻറെ തന്നെയാണ്. ഇപ്പോഴത്തെ ക്രിക്കറ്റിലെ മുഖമാണ് വിരാട് കോലി, വലിയ ആരാധകവൃന്ദം ആണ് വിരാടിനും ഉള്ളത്. 97 ടെസ്റ്റിൽ നിന്നും 7809 റൺസും 254 ഏകദിനത്തിൽ നിന്ന് 12269 റണ്സും ഒക്കെ ഉള്ള റെക്കോർഡ് കോലിയുടെ പേരിൽ ആണുള്ളത്.