ഡ്രെസ്സിങ് റൂമിൽ ആഭ്യന്തര കലഹങ്ങളില്ല, അവസാന മത്സരത്തിലെ വിജയമാണ് ലക്ഷ്യം. ഗംഭീർ

മെൽബണിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിലെ പരാജയം ഇന്ത്യൻ ടീമിനെ വലിയ രീതിയിൽ നിരാശയിലാക്കിയിരുന്നു. ഇതിന് ശേഷം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമിൽ ഒരുപാട് ആഭ്യന്തര പ്രശ്നങ്ങളുണ്ടായി എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ രംഗത്തെത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഈ റിപ്പോർട്ടുകളിലുള്ള സത്യാവസ്ഥയെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ ഹെഡ് കോച്ച് ഗംഭീർ ഇപ്പോൾ. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ തങ്ങളുടെ ഡ്രസ്സിങ് റൂമിൽ ഉണ്ടായിട്ടില്ല എന്നാണ് ഗംഭീർ പറഞ്ഞത്. ഇതൊക്കെയും കേവലം റിപ്പോർട്ടുകൾ മാത്രമാണെന്നും, ഒന്നും സത്യമല്ലെന്നും ഗംഭീർ ആവർത്തിച്ചു പറഞ്ഞു.

3907957531825011759568802

ഇത്തരത്തിൽ പരിശീലകനും കളിക്കാരും തമ്മിലുള്ള സംഭാഷണങ്ങളും മറ്റും ഡ്രസ്സിംഗ് റൂമിൽ തന്നെ ഒതുങ്ങി നിൽക്കുന്നതാണ് എന്ന് ഗംഭീർ ഓർമ്മിപ്പിക്കുന്നു. ഇതൊക്കെയും മത്സരത്തിന്റെ മികച്ച രീതിയിലുള്ള മുന്നോട്ടുപോക്കിന് വേണ്ടി മാത്രമാണ് എന്ന് ഗംഭീർ തുറന്നു പറഞ്ഞു. അതുകൊണ്ടുതന്നെ ഈ റിപ്പോർട്ടുകൾ ഒന്നുംതന്നെ വിശ്വസിക്കാൻ പാടില്ല എന്നാണ് ഗംഭീർ അഞ്ചാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. സത്യസന്ധത എന്നതാണ് ഒരു ടീമിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും ഗംഭീർ ഓർമിപ്പിക്കുകയുണ്ടായി.

“ടീമിന്റെ ഡ്രസ്സിംഗ് റൂമിൽ സത്യസന്ധരായ ആളുകൾ നിലനിൽക്കുന്നത്രയും കാലം ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കരങ്ങളിൽ തന്നെയായിരിക്കും. ഡ്രസ്സിംഗ് റൂമിൽ എല്ലായിപ്പോഴും സംസാരിക്കുന്ന കാര്യം താരങ്ങളുടെ പ്രകടനത്തെ പറ്റി തന്നെയാണ്. അതൊക്കെയും സത്യസന്ധമായ വാക്കുകൾ തന്നെയാണ്. ആ സത്യസന്ധതയ്ക്കാണ് ഇവിടെ പ്രാധാന്യം നൽകേണ്ടത്. ടീമിലുള്ള എല്ലാ താരങ്ങൾക്കും അവരുടെ പ്രശ്നങ്ങളും ബലഹീനതകളും മനസ്സിലാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഏത് മേഖലയിലാണ് ഇനിയും അവർക്ക് മികവ് പുലർത്തേണ്ടത് എന്ന ബോധ്യമുണ്ട്. മത്സരത്തിന് ശേഷം ഒരുതവണ മുഴുവൻ ടീമംഗങ്ങളുമായി സംഭാഷണം നടന്നിട്ടുണ്ട്. അത് അടുത്ത ടെസ്റ്റ്‌ മത്സരത്തിൽ എങ്ങനെ വിജയിക്കാം എന്നതിനെപ്പറ്റി മാത്രമായിരുന്നു.”- ഗംഭീർ പറയുന്നു.

ഇതോടുകൂടി വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും ഭാവിയെ പറ്റി ഗംഭീർ ചർച്ച ചെയ്തു എന്ന റിപ്പോർട്ടുകളാണ് ഇല്ലാതായിരിക്കുന്നത്. സിഡ്നി ടെസ്റ്റ് മത്സരത്തിലെ വിജയം മാത്രമാണ് തങ്ങളുടെ മുൻപിലുള്ള ഏകലക്ഷ്യം എന്ന് ഗംഭീർ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. അതേസമയം കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പേസർ ആകാശ് ദീപിന് പരിക്കേറ്റതിനെ പറ്റിയും ഗംഭീർ പറഞ്ഞു. നിരന്തരമായ ജോലിഭാരം മൂലമാണ് ഇത്തരമൊരു പരിക്ക് താരത്തിന് വന്നത് എന്നാണ് ഗംഭീർ വെളിപ്പെടുത്തിയത്

Previous articleപരിക്ക് മൂലം ഇന്ത്യയുടെ പേസർ അവസാന ടെസ്റ്റിൽ നിന്ന് പുറത്ത്. ഗംഭീർ വെളിപ്പെടുത്തുന്നു.