ഇന്ത്യക്കും പരമ്പരയിൽ ഒരു വീക്നെസ് ഉണ്ട് :മുന്നറിയിപ്പ് നൽകി മുൻ താരം

ക്രിക്കറ്റ്‌ ആരാധകർ ഏവരും വളരെ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിന് ആദ്യ ഏകദിന മത്സരത്തോടെ ഇന്ന് തുടക്കം കുറിക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ തന്നെയാണ്. ആർക്കൊക്കെ അന്തിമ പ്ലെയിങ് ഇലവനിൽ ആദ്യ ഏകദിനത്തിൽ തന്നെ അവസരം ലഭിക്കുമെന്നത് ആരാധകർക്ക് പോലും അപ്രവചനീയമാണ്.ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിൽ ഏറെ യുവ താരങ്ങളും അനേകം പുതുമുഖ പ്രതിഭകളും സ്ഥാനം പിടിച്ചപ്പോൾ മുൻ ഇന്ത്യൻ നായകനും നാഷണൽ ക്രിക്കറ്റ് അക്കാഡമി നിലവിലെ ചെയർമാനുമായ രാഹുൽ ദ്രാവിഡാണ് ടീമിന്റെ കോച്ച്.

അതേസമയം പരമ്പരക്ക് മുൻപായി ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകുകയാണ് മുൻ ശ്രീലങ്കൻ ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരൻ. ഇന്ത്യൻ ടീമാണ് ഈ ഏകദിന, ടി :20 പരമ്പരകൾ കളിക്കുവാനെത്തുന്ന ലങ്കൻ സംഘത്തേക്കാൾ ശക്തർ എന്ന് തുറന്ന് സമ്മതിച്ച താരം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനും ചില വീക്നെസ് ഉണ്ടല്ലോ എന്ന് മറുചോദ്യം ഉന്നയിച്ചു. നേരത്തെ ചില സീനിയർ താരങ്ങളെ ഒഴിവാക്കിയുള്ള ടീമിനെയാണ് ശ്രീലങ്കയും പ്രഖ്യാപിച്ചത്.

“നമുക്ക് ഒറ്റനോട്ടത്തിൽ എല്ലാം തികഞ്ഞ ടീമായി ഇന്ത്യൻ ടീമിനെ അനുഭവപ്പെടും. പക്ഷേ എന്റെ കാഴ്ചപ്പാടിൽ ഏതാനും ചില വീക്നെസ് നമുക്ക് ഇന്ത്യൻ ക്രിക്കറ്റ്‌ സ്‌ക്വാഡിൽ കാണാം.ഇന്ത്യൻ ടീമിന്റെ എല്ലാ ഡിപ്പാർട്മെന്റും ശക്തമാണ് എന്ന് പറയാം എങ്കിലും ഏറെ നാളത്തെ ഒരു ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ ടീമിലെ താരങ്ങൾ എല്ലാം കളിക്കാനിറങ്ങുന്നത്. ശ്രീലങ്കൻ ടീം തുടർച്ചയായ കളികൾക്ക് ശേഷമാണ് ഈ പരമ്പരയിൽ ഇറങ്ങുന്നത് എന്റെ അഭിപ്രായത്തിൽ ഐപിഎല്ലിന് ശേഷം ഒരു മത്സരവും കളിച്ചിട്ടില്ലാത്ത ഇന്ത്യൻ താരങ്ങൾക്ക് മത്സരത്തിന് ഇറങ്ങുമ്പോൾ ആശയകുഴപ്പമുണ്ടാകാം. അതാവണം ശ്രീലങ്ക ഉപയോഗിക്കേണ്ടത്” മുരളീധരൻ അഭിപ്രായം വിശദമാക്കി