ഇംഗ്ലണ്ട് എതിരായ ചെപ്പോക്കിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുവാൻ തനിക്ക് കഴിഞ്ഞതിന്റെ എല്ലാ ക്രഡിറ്റും തന്റെ ഹോം ഗ്രൗണ്ട് കൂടിയായ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ കാണികൾക്കെന്ന് രവിചന്ദ്രൻ അശ്വിൻ. മുൻ ഇന്ത്യൻ താരവും മത്സരത്തിലെ കമന്റേറ്ററും കൂടിയയായ മുരളീ കാർത്തിക് തമിഴിൽ ചോദിച്ച ചോദ്യത്തിന് തമിഴിൽ തന്നെ
നൽകിയ മറുപടിയിലാണ് താരം കാണികളെ കുറിച്ച് വാചാലനായത് .
എന്നുടെ ഓരോ ബോളിനും ഇന്ത സ്‌റ്റേഡിയം കൈതട്ടിയത് ഒരു ഭയങ്കരമാന ഫീല്’ എന്നുടെ നാട്ടിൽ നാൻ ഒരു ഹീറോ ആയിട്ടേൻ. എന്നുടെ ബൗളിംഗ് സ്‌കില്ല് ഇന്ത ഗ്രൗണ്ടിൽ സ്‌ക്‌സസ് ആയിട്ടേൻ.’ അശ്വിൻ തമിഴിൽ തന്നെ തന്റെ നാടിന് നന്ദി പറഞ്ഞു. തന്റെ സ്വന്തം നാട്ടുകാരുടെ മുൻപിൽ ഒരു ഹീറോയായതിൽ അഭിമാനമുണ്ടെന്നും അശ്വിൻ പറഞ്ഞു.താരം രണ്ടാം ടെസ്റ്റിൽ 8 വിക്കറ്റുകളും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയുംനേടിയിരുന്നു .താരത്തിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് ശതകമാണിത് .അശ്വിൻ തന്നെയാണ് കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടിയത് .
“വർഷമായി എന്റെ സ്വന്തം മണ്ണാണ്. തന്റെ അച്ഛന്റെ കയ്യും പിടിച്ച് ഇന്ത്യയുടെ മുൻ താരങ്ങളുടെ മിക്ക മത്സരങ്ങളും കാണുവാൻ വേണ്ടി ഈ സ്റ്റേഡിയത്തിൽ ഞാനുണ്ടായിരുന്നു. പിന്നീട് 18 വർഷ കാലത്തോളം വിവിധ കളികൾക്കായും പരിശീലനത്തിനായും വരുന്ന എന്റെ സ്വന്തം മൈതാനമാണ്.” ഈ മണ്ണിൽ കളിക്കുമ്പോൾ ആ എല്ലാ ഓർമ്മകളും എന്റെ മനസ്സിലുണ്ടെന്നും അശ്വിൻ പറഞ്ഞു.
ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയെ ഒറ്റക്ക് നേരിട്ടാണ് നായകൻ കോഹ്‌ലിക്ക് ഒപ്പം മികച്ച ബാറ്റിംഗ് കൂട്ടുകെട്ട് രവിചന്ദ്രൻ അശ്വിൻ ഉണ്ടാക്കിയത് . ആദ്യ ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റും വീഴ്ത്തി ടെസ്റ്റിൽ താൻ ടീം ഇന്ത്യക്ക് എത്രത്തോളം വിലപ്പെട്ട താരമാണെന്ന് തെളിയിച്ചു .ചെന്നൈ ടെസ്റ്റിലെ അശ്വിന്റെ ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും മികവ് താരത്തിന് ടെസ്റ്റ് ആൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനം നേടിക്കൊടുത്തു .