പൈസ വാരിക്കൂട്ടി ഗ്ലെൻമാക്‌സ്‌വെൽ :ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുക സ്വന്തമാക്കി മോറിസ്

ചെന്നൈയിൽ നടക്കുന്ന ഐപിൽ താരലേലത്തിന് ആവേശകരമായ തുടക്കം . ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വരുന്ന ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കും. താരലേലത്തില്‍ 14.25 കോടി രൂപക്കാണ് മാക്‌സ്‌വെല്ലിനെ ആര്‍സിബി സ്വന്തമാക്കിയത്. ഇതോടെ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, മാക്‌സ്‌വെല്‍ എന്നിവരുടെ പ്രകടനം ഒരു ജേഴ്‌സിയില്‍ ആരാധകര്‍ക്ക് കാണാനാവും.

എന്നാൽ ഏവരെയും അമ്പരപ്പിച്ച്‌ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ്  തുക ചിലവാക്കി  ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്. 16.5 കോടി രൂപക്കാണ് മുന്‍ ആര്‍സിബി താരത്തെ രാജസ്ഥാന്‍ റോയല്‍സ്  ടീം സ്വന്തമാക്കിയത്.75 ലക്ഷമായിരുന്നു ക്രിസ്  മോറിസിന്റെ അടിസ്ഥാനവില. മുംബൈ ഇന്ത്യന്‍സും ആര്‍സിബിയുമാണ് തുടക്കത്തില്‍ താരത്തിനായി  താല്‍പര്യം കാണിച്ചത്.  എന്നാൽ മുംബൈ 10 കോടി വരെ മാത്രമേ  മോറിസിന് നൽകുവാൻ താല്പര്യം കാണിച്ചുളളൂ . ഇതിനിടെ രാജസ്ഥാന്‍ റോയല്‍സും മോറിസിനായി ഇറങ്ങി. പിന്നാലെ  പ്രീതി സിന്റയുടെ പഞ്ചാബ് കിങ്‌സും ക്രിസ് മോറിസിന് വേണ്ടി രംഗപ്രവേശം ചെയ്തു . ഇതോടെ മുംബൈയും ആര്‍സിബിയും ലേലം വിളിയിൽ നിന്ന്  പിന്‍വലിഞ്ഞു. മത്സരം രാജസ്ഥാനും പഞ്ചാബും തമ്മിലായി. 16 കോടിവരെ പഞ്ചാബ്  താരത്തിനായി നൽകുവാൻ ശ്രമിച്ചെങ്കിലും ഒടുവിൽ രാജസ്ഥാൻ താരത്തെ തങ്ങളുടെ കൂടാരത്തിലേക്ക്‌ എത്തിച്ചു .കഴിഞ്ഞ സീസണിൽ ബാംഗ്ലൂർ താരമായ മോറിസ്  ടീമിന് വേണ്ടി 2020 സീസണിൽ 11 വിക്കറ്റ്സ് നേടിയിരുന്നു .സ്റ്റോക്സ് ഒപ്പം മികച്ച ഒരു ആൾറൗണ്ടർക്ക് വേണ്ടി രാജസ്ഥാൻ റോയൽസ് ശ്രമിച്ചിരുന്നു .

ഐപിൽ ചരിത്രത്തിലെ ഏറ്റവും വലിയ ലേലത്തുകയാണ് ക്രിസ് മോറിസ് ഇപ്പോൾ സ്വന്തം പേരിലാക്കിയത് .2015 സീസണിൽ യുവരാജ് സിംഗിനെ ഡൽഹി  15 കോടി രൂപക്ക് വാങ്ങിച്ചിരുന്നു .ഐപിഎല്ലിലെ ഈ  റെക്കോർഡാണ് മോറിസ് തകർത്തത് .കഴിഞ്ഞ സീസണിൽ മോറിസിനെ ബാംഗ്ലൂർ ടീം 10 കോടി രൂപക്കാണ് ലേലത്തിൽ പിടിച്ചത് .

Read More  തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനു ശേഷം ബാറ്റിംഗ് അരങ്ങേറ്റം മോശം. ഹനുമ വിഹാരി പൂജ്യത്തില്‍ പുറത്ത്

അതേസമയം കഴിഞ്ഞ സീസണിൽ പഞ്ചാബ് ടീമിന്റെ ഭാംഗമായിരുന്ന  മാക്‌സ്‌വെൽ രണ്ട് കോടി രൂപ  അടിസ്ഥാന വില ഉണ്ടായിരുന്ന താരമാണ് . ആദ്യ ഘട്ടത്തില്‍ ആര്‍സിബിക്കൊപ്പം രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരാണ് മാക്‌സിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നത്. പിന്നീട് ആര്‍സിബി, സിഎസ്‌കെ തമ്മിലായി മത്സരം. എന്നാല്‍ ആര്‍സിബി നാല് കോടി വില പറഞ്ഞപ്പോല്‍ രാജസ്ഥാനും കെകെആറും പിന്മാറി. 13.5 കോടിവരെ സിഎസ്‌കെ ലേലത്തിൽ ശക്തമായി  പോയെങ്കിലും 14.25 കോടി രൂപക്ക്  ആര്‍സിബി ഉറപ്പിക്കുകയായിരുന്നു.

ലേലത്തിന് മണിക്കൂറുകൾ മുൻപ്‌ വരെ തനിക്ക് വിരാട് കോഹ്‌ലിക്ക് ഒപ്പം ബാംഗ്ലൂരിൽ കളിക്കുവാൻ അതിയായ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ ഗ്ലെൻ  മാക്സ്‌വെല്ലിനെ  ലേലത്തിലും ബാംഗ്ലൂർ ടീം കൈവിട്ടില്ല .കഴിഞ്ഞ സീസണിൽ പഞ്ചാബിന് വേണ്ടി ഒരു സിക്സ് പോലും അടിക്കാൻ കഴിയാതിരുന്ന താരം 2016ലാണ്  അവസാനമായി ഐപിഎല്ലിൽ ഒരു അർദ്ധ സെഞ്ച്വറി പോലും നേടിയത് എന്നതാണ് ഏറെ കൗതുകം .ചിന്നസ്വാമിയിലെ ചെറിയ ഗ്രൗണ്ടിൽ മാക്സ്‌വെല്ലിന് തങ്ങൾക്കായി ബാറ്റിംഗ് വെടികെട്ടുകൾ സീസണിൽ  ആവർത്തിക്കുവാൻ കഴിയും എന്നാണ് ആർസിബി ടീം മാനേജ്‌മന്റ് പ്രത്യാശ പ്രകടിപ്പിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here