“ഇത് കൂട്ടായ്മയുടെ വിജയം. ക്രെഡിറ്റ്‌ മുഴുവൻ പേർക്കും നൽകുന്നു”. രോഹിതിന്റെ വാക്കുകൾ.

india with the trophy

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ്‌ മത്സരത്തിൽ ഒരു ഇന്നിംഗ്സിന്റെയും 64 റൺസിന്റെയും കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 218 റൺസ് മാത്രമായിരുന്നു നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു.

രോഹിത് ശർമയും ശുഭ്മാൻ ഗില്ലും സെഞ്ചുറികൾ സ്വന്തമാക്കിയപ്പോൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 477 റൺസ് സ്വന്തമാക്കുകയുണ്ടായി. ഇതോടെ 259 റൺസിന്റെ ലീഡും ഇന്ത്യക്ക് ലഭിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് കേവലം 195 റൺസിന് പുറത്താവുകയായിരുന്നു. 5 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനാണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ നിലം പറ്റിച്ചത്. മത്സരത്തിലെ പ്രകടനത്തെപ്പറ്റി നായകൻ രോഹിത് ശർമ സംസാരിക്കുകയുണ്ടായി.

ടീമിലെ അംഗങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ വിജയം കൈവന്നത് എന്ന് രോഹിത് പറഞ്ഞു. “ഇത്തരമൊരു ടെസ്റ്റ് പരമ്പര വിജയിക്കുമ്പോൾ ബാക്കിയെല്ലാം ഒരു സ്ഥലത്തേക്ക് മാറ്റി വയ്ക്കേണ്ടതുണ്ട്. ചില സാഹചര്യത്തിൽ ആളുകൾ ഞങ്ങൾക്കെതിരെ പോലും വന്നിട്ടുണ്ടാവാം. ടീമിൽ കളിക്കുന്ന പലതാരങ്ങൾക്കും പരിചയസമ്പന്നത കുറവാണ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ അവർ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ സാഹചര്യത്തിൽ വളരെ മികച്ച രീതിയിൽ സമ്മർദ്ദത്തെ മറികടക്കാനും പ്രതികരിക്കാനും താരങ്ങൾക്ക് സാധിച്ചു. അതിനാൽ തന്നെ മുഴുവൻ ടീമിനുമാണ് ഞാൻ ഈ വിജയത്തിന്റെ ക്രെഡിറ്റ് നൽകുന്നത്.”- രോഹിത് പറഞ്ഞു.

See also  ഇടിവെട്ട് ബാറ്റിങ്ങുമായി സഞ്ജു 🔥🔥 42 പന്തുകളിൽ 69 റൺസ്.. വമ്പൻ തിരിച്ചുവരവിൽ ബാംഗ്ലൂർ ഭസ്മം..
ash vs england

“ഇത്തരത്തിൽ പരമ്പരകൾ വിജയിക്കുമ്പോൾ നമ്മൾ സാധാരണയായി സംസാരിക്കാറുള്ളത് റൺസ് നേടുന്നതിനെ പറ്റിയാണ്. പക്ഷേ ഒരു ടെസ്റ്റ് മത്സരത്തിൽ വിജയിക്കണമെങ്കിൽ 20 വിക്കറ്റുകൾ സ്വന്തമാക്കുക എന്നതും നിർണായകമാണ്. ബോളർമാർ അവരുടെ ഉത്തരവാദിത്വം ഏറ്റെടുത്ത രീതി എനിക്ക് ഒരുപാട് സന്തോഷം നൽകി.”

”കുറച്ചധികം നാളുകളായി ഞാൻ കുൽദീപ്പുമായി സംസാരിക്കുന്നുണ്ട്. അവന് കൃത്യമായ രീതിയിൽ കഴിവുകളുണ്ട്. ആദ്യ ഇന്നിങ്സിൽ കൃത്യമായ രീതിയിൽ പന്തറിഞ്ഞു വിക്കറ്റുകൾ സ്വന്തമാക്കാൻ അവന് സാധിച്ചു. അന്ന് പരിക്കേറ്റതിന് ശേഷം വലിയ കഠിന പ്രയത്നത്തിലൂടെയാണ് അവൻ ഇന്ത്യൻ ടീമിലേക്ക് തിരികെത്തിയത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ അവൻ ഒരുപാട് പ്രയത്നത്തിൽ ഏർപ്പെട്ടിരുന്നു.”- രോഹിത് കൂട്ടിച്ചേർത്തു.

“ജയസ്വാളിനെ സംബന്ധിച്ചു പറയുമ്പോൾ അവന് ഇനിയും ഒരുപാട് ദൂരങ്ങൾ പിന്നിടാനുണ്ട്. അവിശ്വസനീയ താരമാണ് ജയസ്വാൾ. ആദ്യ ബോൾ മുതൽ ബോളർമാർക്ക് മേൽ കൃത്യമായ രീതിയിൽ സമ്മർദ്ദം ചെലുത്താൻ അവന് കഴിയുന്നുണ്ട്. അത്തരമൊരു ബാറ്റർ ആയതിനാൽ തന്നെ മുൻപിലേക്ക് പോകുമ്പോൾ അവന് ഒരുപാട് വെല്ലുവിളികളും വന്നേക്കാം.”

”എല്ലായിപ്പോഴും കഠിനനായ ഒരു വ്യക്തിയാണ് അവൻ. അതിനാൽ വെല്ലുവിളികൾ അവന് വലിയ ഇഷ്ടമാണ്. അവനെ സംബന്ധിച്ച് ഇതൊരു സ്വപ്നതുല്യമായ പരമ്പരയാണ്. ഒരുപാട് റൺസ് കണ്ടെത്താൻ സാധിച്ചു.”- രോഹിത് പറഞ്ഞുവയ്ക്കുന്നു.

Scroll to Top