സെലക്ടർമാർ എല്ലാവരും കോഹ്ലി കളിച്ചതിന്റെ പകുതി പോലും കളിച്ചിട്ടില്ല : പരിഹാസവുമായി മുൻ താരം

Virat Kohli 160 vs south africa

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായി വളരുന്ന ബാറ്റ്‌സ്മാനാണ് വിരാട് കോഹ്ലി. മൂന്ന് ഫോർമാറ്റിലും സ്ഥിരതയോടെ കളിക്കാറുള്ള വിരാട് കോഹ്ലി നിരവധി റെക്കോർഡുകൾക്കും അവകാശിയാണ്. വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തിൽ നിന്നും മാറ്റിയ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ തീരുമാനം വൻ വിവാദങ്ങൾ ഇതിനകം തന്നെ സൃഷ്ടിച്ചപ്പോള്‍ താരത്തിന് സപ്പോർട്ടുമായി ഇപ്പോൾ എത്തുകയാണ് മുൻ ഇന്ത്യൻ താരം കീർത്തി ആസാദ്.

ഏകദിന നായകന്റെ റോളിൽ നിന്നും വിരാട് കോഹ്ലിയെ മാറ്റി താരത്തെ അവഗണിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സെലക്ടർമാരെയാണിപ്പോൾ മുൻ താരം പരിഹസിക്കുന്നത്.വിരാട് കോഹ്ലി എന്ന താരത്തിന്റെ മികവിനെ വാനോളം പുകഴ്ത്തുന്ന മുൻ താരം ഇന്ത്യൻ ടീം സെലക്ടർമാർ രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റനായി നിയമിച്ച രീതിയെ വിമർശിച്ചു.

“ഇപ്പോഴത്തെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സെലക്ടർമാർമാർ എല്ലാം വളരെ ഏറെ മികച്ചവരാണ്.എന്നാൽ നമ്മൾ എല്ലാം മനസ്സിലാക്കേണ്ട ഒരു കാര്യം വിരാട് കോഹ്ലി കളിച്ച അന്താരാഷ്ട്ര മത്സരങ്ങൾ പകുതി പോലും ഇന്ത്യൻ സെലക്ടർമാർ കളിച്ചിട്ടില്ല.സെലക്ഷൻ കമ്മിറ്റിയിലെ മുഴുവൻ താരങ്ങൾ ചേർന്ന് അത്ര കളികളിൽ മത്സരിച്ചിട്ടില്ല.സെലക്ഷൻ കമ്മിറ്റിയുടെ ഈ തീരുമാനം ശരിയാണോ തെറ്റാണോ എന്നത് അല്ല പ്രധാനം. അത്‌ സ്വീകരിച്ച രീതിയാണ്‌ ഇവിടെ ചോദ്യമായി മാറുന്നത് “കീർത്തി ആസാദ് വിമർശനം കടുപ്പിച്ചു.

Read Also -  "ധോണിയെപ്പോലെ മറ്റുള്ളവരും കളിച്ചാൽ ചെന്നൈ പ്ലേയോഫിലെത്തും "- വിരേന്ദർ സേവാഗ് പറയുന്നു..

“ക്യാപ്റ്റനെ മാറ്റിയതിൽ കോഹ്ലി വളരെ അസ്വസ്ഥതനാണെന്ന് എനിക്ക് ഒട്ടും തോന്നുന്നില്ല. പക്ഷേ ഇത് സ്വീകരിച്ചതായ രീതിയാണ് അദ്ദേഹത്തെ വളരെ ഏറെ നിരാശനാക്കുന്നത്.ക്യാപ്റ്റൻസി മാറ്റം തീരുമാനിക്കുന്നത് സെലക്ടർമാണെങ്കിൽ പോലും അക്കാര്യം ബിസിസിഐയുടെ പ്രസിഡന്റിനെ അറിയിക്കണം. ഇക്കാര്യം ഞാൻ അടക്കം സെലക്ടറായിരുന്ന കാലം പാലിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഈ തീരുമാനത്തിൽ പാളിച്ചകളായത് ഈ കാരണത്താലാണ്. കൂടാതെ ഇക്കാര്യം തീരുമാനിച്ചിട്ട് വിരാട് കോഹ്ലിയുമായി ബിസിസിഐ പ്രസിഡന്റിന് മികച്ചതായ ആശയവിനിമയം നടത്തേണ്ടിയിരുന്നു “മുൻ താരം നിരീക്ഷിച്ചു

Scroll to Top