വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ഇന്ത്യൻ ടീം സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ എല്ലാ ക്രിക്കറ്റ് ആരാധകരെയും തന്നെ ഞെട്ടിച്ചത് മലയാളി താരമായ സഞ്ജു വി സാംസണിന് ടീമിലേക്ക് അവസരം ലഭിക്കാതെ പോയതാണ്. അയർലാൻഡിനെതിരെ 77 റൺസുമായി തിളങ്ങിയ സഞ്ജുവിനെ ഒരിക്കൽ കൂടി സെലക്ഷൻ കമ്മിറ്റി അവഗണിച്ചപ്പോൾ മലയാളി വിക്കറ്റ് കീപ്പർ ടി :20 ലോകക്കപ്പ് പ്രതീക്ഷകൾ കൂടി അവസാനം കുറിക്കുകയാണ്.
അതേസമയം വിൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് താരം സ്ഥാനം നേടി. എങ്കിലും ലഭിക്കുന്ന ചെറിയ അവസരങ്ങളിൽ എല്ലാം തന്നെ തന്റെ വെടിക്കെട്ട് പ്രകടനം മികവിൽ തന്നെ പുറത്തെടുക്കാറുള്ള സഞ്ജു ഇക്കഴിഞ്ഞ ഐപിൽ സീസണിൽ 400ലധികം റൺസ് 140 പ്ലസ് സ്ട്രൈക്ക് റേറ്റിൽ നേടിയിരുന്നു.
മോശം ബാറ്റിങ് ഫോമിലുള്ള റിഷാബ് പന്ത്, ശ്രേയസ് അയ്യർ എന്നിവർ വീണ്ടും വീണ്ടും അവസരങ്ങൾ നേടുമ്പോൾ സഞ്ജുവിനെ തഴയുന്നത് രൂക്ഷമായ വിമർശനമാണ് കേൾക്കുന്നത്. സഞ്ജുവിനെ എന്തുകൊണ്ടാണ് ഇന്ത്യൻ ടീം ഒഴിവാക്കിയത് എന്നുള്ള കാരണം പുറത്ത് വരികയാണ് ഇപ്പോൾ. സഞ്ജുവിന് തിരിച്ചടിയായി മാറിയത് ഈ കാരണം തന്നെ.
നിലവിൽ ടി :20 ക്രിക്കറ്റ് ലോകകപ്പ് എത്താൻ മാസങ്ങൾ മാത്രം മുന്നിൽ നിൽക്കേ സഞ്ജുവിനെ ഒരു സ്പെഷ്യൽ ബാറ്റ്‌സ്മാനായി പരിഗണിക്കാൻ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി ആഗ്രഹിക്കുന്നില്ല. നിലവിൽ ദിനേശ് കാർത്തിക്ക്, ഇഷാൻ കിഷൻ, റിഷാബ് പന്ത് എന്നിവർ വിക്കെറ്റ് കീപ്പർമാരായി ഇന്ത്യൻ ടീമിലുണ്ട്. കൂടാതെ പരിക്ക് മാറി എത്തുന്ന ലോകേഷ് രാഹുലും മറ്റൊരു വിക്കറ്റ് കീപ്പിംഗ് ഓപ്ഷനാണ്. അതിനാൽ തന്നെ സഞ്ജുവിനെക്കൂടി പ്ലാനുകളിൽ ഉൾപ്പെടുത്തി മറ്റൊരു വിക്കെറ്റ് കീപ്പർ സ്‌ക്വാഡിൽ എത്തേണ്ട എന്നോരു തീരുമാനത്തിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഇഷാൻ കിഷൻ ഇടംകയ്യൻ ഓപ്പണർ കൂടിയായത് അദ്ദേഹത്തിന് അനുകൂല ഘടകമായി മാറി.