മഴ രക്ഷിച്ചത് രണ്ട് റെക്കോർഡുകൾ :കൗതുകം കണ്ടെത്തി ക്രിക്കറ്റ്‌ ലോകം

ഇന്ത്യ :ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്‌ മത്സരം മഴ കാരണം സമനിലയിൽ കലാശിച്ചത് ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം നിരാശ മാത്രമാണ് സമ്മാനിച്ചത്.വളരെ ഏറെ ആവേശകരമായ മത്സരത്തിൽ നാല് ദിനവും ഇരു ടീമുകളും വാശിയേറിയ ഒരു പോരാട്ടം കാഴ്ചവെച്ചപ്പോൾ അഞ്ചാം ദിനം ഇന്ത്യക്ക് ജയിക്കാൻ 157 റൺസ് മാത്രവും ഇംഗ്ലണ്ടിന് 9 വിക്കറ്റുകളുമാണ് നേടേണ്ടിയിരുന്നത്. അഞ്ചാം ദിനം ഒരു പന്ത് പോലും എറിയുവാൻ സാധിച്ചില്ല എന്നതാണ് ശ്രദ്ധേയം. മത്സരത്തിൽ ഇംഗ്ലണ്ട് ടീമിന്റെ 20 വിക്കറ്റുകളും വീഴ്ത്തി ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ തങ്ങളുടെ കരുത്ത് തെളിയിച്ചപ്പോൾ ഇംഗ്ലണ്ട് ടീമിന് രണ്ടാം ഇന്നിങ്സിൽ പക്ഷേ രക്ഷകനായി മാറിയത് നായകൻ ജോ റൂട്ടിന്റെ മികച്ച സെഞ്ച്വറി പ്രകടനമാണ്. താരം രണ്ടാം ഇന്നിങ്സിൽ 109 റൺസാണ് നേടിയത്

അതേസമയം ഒന്നാം ടെസ്റ്റ് മത്സരത്തിൽ സമനിലയാണ് അന്തിമ റിസൾട്ടായി ലഭിച്ചത് എങ്കിലും ക്രിക്കറ്റ്‌ ആരാധകർ എല്ലാം നിലവിൽ ചർച്ചയാക്കി മാറ്റുന്നത് അപൂർവ്വ റെക്കോർഡിനെ കുറിച്ചാണ് മഴ അഞ്ചാം ദിനം ഈ ഒരു റെക്കോർഡിനെ കൂടി കാത്തുസൂക്ഷിച്ചതായി ആരാധകർ പലരും വിലയിരുത്തുന്നുണ്ട്. ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ രണ്ടാം ഇന്നിങ്സ് പ്രകടനത്തിന്റെ പേരിൽ ആരാധകരിൽ നിന്നും ക്രിക്കറ്റ്‌ പ്രേമികളിൽ നിന്നും കയ്യടികൾ നേടിയിരുന്നു. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആറാം 5 വിക്കറ്റ് നേട്ടമാണിത്. താരം 5 വിക്കറ്റ് നേടിയ ഒരു ടെസ്റ്റ് മത്സരവും ഇന്ത്യ തോറ്റിട്ടില്ല എന്നത് ക്രിക്കറ്റ്‌ ലോകത്തും സജീവ ചർച്ചയായി മാറുന്ന ഒരു സവിശേഷതയാണ്. ഒടുവിൽ മഴ കാരണം അഞ്ചാം ദിനം കളി മുടങ്ങി ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ച സാഹചര്യത്തിൽ ബുംറയുടെ ടെസ്റ്റിലെ ഈ നേട്ടവും തകർക്കപ്പെട്ടില്ല എന്നാണ് ആരാധകരുടെ വാദം. ആദ്യ ഇന്നിങ്സിൽ താരം 4 വിക്കറ്റ് വീഴ്ത്തിയിരുന്നു

എന്നാൽ ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും സമാനമായ നേട്ടത്തിനും അതുപോലെ അവകാശിയാണ്. താരം രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിൽ ടീമിന്റെ രക്ഷാകവചമായി മാറിയപ്പോൾ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റ്‌ കരിയറിലെ തന്നെ ഇരുപത്തിയൊന്നാം സെഞ്ച്വറിയാണ് പിറന്നതത്. പക്ഷേ റൂട്ട് സെഞ്ച്വറി നേടിയ മത്സരത്തിൽ ഒന്നും ഇംഗ്ലണ്ട് ടീമിന് തോൽവി നേരിടേണ്ടി വന്നിട്ടില്ല എന്നതാണ്‌ ശ്രദ്ധേയം. താരം 21 ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കിയപ്പോൾ അതിൽ 16 ടെസ്റ്റും ഇംഗ്ലണ്ട് ടീം ജയിച്ചു. ഒന്നാം ടെസ്റ്റ് ഉൾപ്പെടെ മറ്റുള്ള 5 ടെസ്റ്റ് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു

Previous articleഐപിഎല്ലിൽ വിൻഡീസ് താരങ്ങൾ കളിക്കും :വമ്പൻ നീക്കവുമായി ബിസിസിഐ
Next articleഇങ്ങനെ ഒരു പേസ് നിരയെ ഞാൻ കണ്ടിട്ടില്ല :വാനോളം പുകഴ്ത്തി മുൻ പാക് നായകൻ