ടെസ്റ്റിൽ രോഹിത്തിന്റെ ശത്രുവാണ് ഇത്. ഇനിയും അത് കളിച്ച് മണ്ടത്തരം കാട്ടരുത്. വിമർശനവുമായി മഞ്ജരേക്കർ.

download

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരം സെഞ്ചുറിയനിൽ ആരംഭിച്ചിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തകർച്ചയോടെ ആയിരുന്നു തുടക്കം. വളരെ വലിയ പ്രതീക്ഷയായിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് ഇന്ത്യക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി.

തന്റെ ഫേവറേറ്റ് ഷോട്ടായ പുൾ ഷോട്ട് കളിക്കാൻ ശ്രമിക്കവേ രോഹിത് ശർമ പുറത്താവുകയായിരുന്നു. മത്സരത്തിൽ കേവലം 5 റൺസ് മാത്രമാണ് ഇന്ത്യൻ നായകന് നേടാൻ സാധിച്ചത്. ഈ രീതിയിൽ രോഹിത് ശർമ പുറത്തായതിന് ശേഷം വലിയ വിമർശനം ഉന്നയിച്ചു രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഏകദിനങ്ങളിലും മറ്റും എല്ലായിപ്പോഴും രോഹിത് ശർമ പുൾ ഷോട്ട് കളിക്കാറുണ്ടെന്നും, എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത്തിന്റെ ശത്രുവാണ് ഈ ഷോട്ട് എന്നും മഞ്ജരേക്കർ പറയുകയുണ്ടായി.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ ദിവസത്തിലെ ഉച്ചഭക്ഷണ സമയത്താണ് മഞ്ജരേക്കർ ഇക്കാര്യം സംസാരിച്ചത്. റബാഡയായിരുന്നു മത്സരത്തിൽ രോഹിത് ശർമയുടെ വിക്കറ്റ് വീഴ്ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇത് പതിമൂന്നാം തവണയാണ് റബാഡ രോഹിത്തിനെ പുറത്താക്കുന്നത്.

മത്സരത്തിൽ പലതവണ ഷോട്ട് ബോളുകളുമായി റബാഡ രോഹിത്തിനെ വിറപ്പിക്കുകയുണ്ടായി അവസാനം ഗതികെട്ട രോഹിത് തന്റെ ഫേവറേറ്റ് പുൾ ഷോട്ട് കളിക്കുകയും ബർഗർക്ക് ക്യാച്ച് നൽകി മടങ്ങുകയുമാണ് ചെയ്തത്. ഇതിന് ശേഷമാണ് മഞ്ജരേക്കറുടെ വിമർശനം. കഴിഞ്ഞ വർഷങ്ങളിലൊക്കെയും രോഹിത്തിനെ ബാധിച്ചത് ഇത്തരത്തിൽ പുൾ ഷോട്ടുകളാണ് എന്ന് മഞ്ജരേക്കർ പറയുകയുണ്ടായി.

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.

“ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ എല്ലായിപ്പോഴും പുൾ ഷോട്ടുകൾ കളിക്കാറുണ്ട്. ബാക്ഫൂട്ടിൽ രോഹിത് കളിക്കുന്ന ഈ ഷോട്ട് ഏകദിന ക്രിക്കറ്റിൽ എതിർ ടീമിനെ സമ്മർദ്ദത്തിലാക്കാറുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത് ശർമയെ സംബന്ധിച്ച് ഈ ഷോട്ട് വലിയൊരു ശത്രു തന്നെയാണ്. അത് നമ്മൾ മനസ്സിലാക്കേണ്ട കാര്യമാണ്. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ 7 തവണയാണ് രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ പുൾ ഷോട്ടുകൾ കളിച്ചു പുറത്തായത്. എന്നിരുന്നാലും ഇവിടെ ബൗളർ അർഹിച്ച വിക്കറ്റ് തന്നെയാണ് ലഭിച്ചത് എന്ന് പറയാതിരിക്കാൻ സാധിക്കില്ല.”- സഞ്ജയ് മഞ്ജരേക്കർ പറയുന്നു.

രോഹിത് പുറത്തായശേഷം ഇന്ത്യയ്ക്ക് തുടർച്ചയായി വിക്കറ്റ്കൾ നഷ്ടപ്പെടുകയുണ്ടായി. ഇന്നിംഗ്സിന്റെ പല സമയത്തും ഇന്ത്യ സമ്മർദ്ദത്തിലായിരുന്നു. പിന്നീട് വിക്കറ്റ് കീപ്പർ കെഎൽ രാഹുലാണ് ഇന്ത്യയ്ക്കായി ആദ്യദിനം ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുത്തത്. 105 പന്തുകൾ നേരിട്ട രാഹുൽ 70 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്. ആദ്യ ദിനത്തെ മത്സരം അവസാനിക്കുമ്പോൾ 208ന് 8 എന്ന നിലയിലാണ് ഇന്ത്യ. രണ്ടാം ദിവസം 250 റൺസിലധികം കൂട്ടിച്ചേർത്ത് ദക്ഷിണാഫ്രിക്കയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോൾ..

Scroll to Top