പരമ്പര ഇങ്ങനെ മാറ്റിയാൽ അത് ഈ തീരുമാനത്തെ ബാധിക്കും :ചോദ്യവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനം ആരാധകർ വളരെയേറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിലവിൽ ലങ്കക്ക് എതിരായ ഏകദിന, ടി :20 പരമ്പരകൾക്കായി തയ്യാറെടുപ്പുകൾ നടത്തുന്ന ഇന്ത്യൻ ടീമിന് പരമ്പരയുടെ മത്സരക്രമം മാറ്റിയത് തിരിച്ചടിയാണ് എന്ന് ആരും തന്നെ അഭിപ്രായപെട്ടില്ല എങ്കിലും പരമ്പര നീണ്ടുപോകുന്നതിൽ ആശങ്ക വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. ശ്രീലങ്കൻ ടീമിന്റെ ബാറ്റിങ് കോച്ചിനും വീഡിയോ അനലിസ്റ്റിനും കഴിഞ്ഞ ദിവസമാണ് കോവിഡ് ബാധ സ്ഥിതീകരിച്ചത്. ഇപ്പോൾ ഇംഗ്ലണ്ടിൽ നിന്നും എത്തിയ എല്ലാ ലങ്കൻ താരങ്ങളും ഒരു ആഴ്ച ക്വാറന്റൈനിൽ തുടരും. പതിമൂന്നിന് ആരംഭിക്കേണ്ട പരമ്പര പതിനെട്ടിലേക്ക് മാറ്റുവാനുള്ള കാരണവും ഈ രൂക്ഷ കോവിഡ് വ്യാപനം തന്നെയാണ്.

എന്നാൽ ഇപ്പോൾ പരമ്പരയുടെ തീയതി മാറ്റിയതിൽ തനിക്കുള്ള ആശങ്ക വിശദമാക്കുകയാണ് ദീപ്ദാസ് ഗുപ്ത. “പരമ്പരയിലെ മാറ്റങ്ങൾ ഇന്ത്യൻ ടീമിനെ ബാധിക്കില്ല എങ്കിലും മത്സരങ്ങൾ നീണ്ട് പോയാൽ അത് പൃഥ്വി ഷാ, ദേവദത്ത് പടിക്കൽ എന്നിവരുടെ ഇംഗ്ലണ്ടിലേക്കുള്ള യാത്രയെ ബാധിക്കാനുള്ള സാധ്യത ഞാൻ കാണുന്നുണ്ട്. ലങ്കൻ പരമ്പര ഇനി ഈ മാസം മുപ്പത്തിന് മാത്രമേ പൂർണ്ണമായി പൂർത്തിയാകൂ. ഈ സാഹചര്യതിൽ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ട പൃഥ്വി ഷാ, പടിക്കൽ എന്നിവർ ഇംഗ്ലണ്ടിലേക്ക് അതിന് ശേഷം മാത്രമേ പോകുവാൻ കഴിയൂ “ദീപ്ദാസ് ഗുപ്ത അഭിപ്രായം വിശദമാക്കി

എന്നാൽ ഇംഗ്ലണ്ടിലേക്ക് ഇവർ ഇരുവർ ലങ്കക്ക് എതിരായ ഏകദിന, ടി :20 പരമ്പരകൾ കളിച്ച ശേഷം പോയാലും ഒരു കാര്യവുമില്ല എന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ അഭിപ്രായം. “ഇംഗ്ലണ്ടിലേക്ക് മുപ്പത്തിന് ശേഷം പോയാലും അവർ രണ്ട് താരങ്ങളും ക്വാറന്റൈൻ അടക്കം അവിടെ പൂർത്തിയാക്കണം അതിനാൽ തന്നെ നാലാം ടെസ്റ്റൊടെ മാത്രമേ അവർ ടീമിലെത്തുവാൻ ഏറെ സാധ്യതകൾ കാണുന്നുള്ളു “താരം തന്റെ നിരീക്ഷണം ശക്തമാക്കി. നിലവിൽ ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡിലെ ശുഭ്മാൻ ഗില്ലിന് പരിക്ക് സ്ഥിതീകരിച്ചത്തോടെയാണ് പൃഥ്വി ഷാ, പടിക്കൽ ഇവരിൽ ആരേലും ഇംഗ്ലണ്ടിൽ പരമ്പര കളിക്കുവാനായി അയക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് ആഴ്ചകൾ മുൻപ് ബിസിസിഐക്ക് ഇ -മെയിൽ അയച്ചത്.