മൂന്നാം ദിനം ചെപ്പോക്കിലെ കോഹ്‌ലിയുടെ ബാറ്റിംഗ് മനോഹരം :പ്രശംസകൊണ്ട് മൂടി സുനിൽ ഗവാസ്‌ക്കറും മഞ്ജരേക്കറും

ഇന്ത്യന്‍ നായകൻ വിരാട് കോലിയുടെ  ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ്  ചെപ്പോക്കിൽ ഇന്നലെ ഇംഗ്ലണ്ടിനെതിരെ  പിറന്നത് .പതിവ് പോലെ സെഞ്ച്വറി അടിക്കുവാൻ കഴിഞ്ഞില്ല എങ്കിലും ചെപ്പോക്കിലെ   ഇന്നിംഗ്സ് തീർത്തും ഒരു കൊല്ലി സ്പെഷ്യൽ തന്നെയായിരുന്നു. തീര്‍ത്തും ദുഷ്‌കരമായ പിച്ചില്‍ മറ്റു ബാറ്റ്‌സമാന്മാര്‍ പരാജയപ്പെട്ടപ്പോള്‍ പിഴവുകളില്ലാതെ ബാറ്റിങ്ങിൽ  ടീമിനെ മുന്നോട്ട് നയിക്കുവാൻ കോഹ്‌ലിക്ക് സാധിച്ചു .

149 പന്തില്‍ ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 62 റണ്‍സാണ് കോലി നേടിയത്. ടെണും ബൗൺസും യഥേഷ്ടം ലഭിക്കുന്ന ചെപ്പോക്കിലെ പിച്ചിൽ പ്രതിരോധത്തിലൂന്നിയ ബാറ്റിംഗ് കൊണ്ട് കോഹ്ലി ഇന്ത്യൻ ബാറ്റിങ്ങിനെ തകരാതെ പിടിച്ചുനിർത്തി . ഇതോടെ താരത്തെ നല്ല വാക്കുകള്‍കൊണ്ട് മൂടിയിരിക്കുകയാണ് മുന്‍  ഇന്ത്യൻ താരങ്ങളായ സുനില്‍ ഗവാസ്‌കറും സഞ്ജയ് മഞ്ജരേക്കറും.

കോഹ്‌ലിയുടെ ബാറ്റിങ്ങിനെ  കുറിച്ചും റൺസ് കണ്ടെത്തുന്ന രീതിയെ കുറിച്ചും ഏറെ വാചാലനായ ഗവാസ്കർ ഇപ്രകാരം പറഞ്ഞു ”  എത്രത്തോളം പോസിറ്റീവായിട്ടാണ് വിരാട് കോലി കളിച്ചത്. ടീമിന് ഒരു താരത്തില്‍ പൂര്‍ണ വിശ്വാസമുണ്ടാകുമ്പോള്‍ ആദ്യ ഇന്നിങ്‌സിലെ സ്‌കോര്‍ എത്രയൊന്നും പോലും നോക്കാതെ പോസിറ്റീവായി ബാറ്റ് ചെയ്യാന്‍ കഴിയണം. കോലി അതുതന്നെയാണ് ചെയ്തത്. കോലിയുടെ ആത്മവിശ്വാസം നോക്കൂ. മറ്റ് ബാറ്റ്‌സ്മാന്മാര്‍ പരാജയപ്പെട്ട പിച്ചില്‍ എത്രത്തോളം അനായാസമായിട്ടാണ് അദ്ദേഹം റണ്‍സ് കണ്ടെത്തുന്നത്. കൈക്കുഴയും ബാറ്റിങ്ങിൽ  അദ്ദേഹം നന്നായി ഉപയോഗിക്കുന്നു. ഈ പിച്ചിൽ തന്റെ ദൗത്യമാണ് കോഹ്ലി നിർവഹിച്ചത് ” മുൻ ഇന്ത്യൻ ഇതിഹാസ താരം അഭിപ്രായം വ്യക്തമാക്കി.

കോഹ്‌ലിയുടെ ബാറ്റിങ്ങിനെ കുറിച്ചും സ്പിന്നിനെ നേരിടുന്നതിൽ കോഹ്‌ലിയുടെ മികവിനെ കുറിച്ചും സംസാരിച്ച മഞ്ജരേക്കർ ഇപ്രകാരം താരത്തെ പുകഴ്ത്തി ” നോക്കൂ  സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച സാങ്കേതിക തികവുള്ള ബാറ്റ്‌സ്മാനാണ് കോലി. ഒരു പക്കാ ക്ലാസിക്കല്‍ ബാറ്റ്‌സ്മാന്‍. ഫ്രണ്ട്ഫുട്ടില്‍ കോലി മുന്നോട്ട് ആയുമ്പോള്‍ ബാക്ക്  ഫൂട്ട് ക്രീസില്‍ തന്നെയാണെന്ന് അദ്ദേഹം എപ്പോഴും   ഉറപ്പുവരുത്തുവാൻ  ശ്രേമിക്കുന്നുണ്ട്. എന്നാല്‍ പന്ത് ഷോര്‍ട് പിച്ച്  എങ്കിൽ കോഹ്ലി ബാക്ക്  ഫുട്ടിൽ തന്നെ കളിക്കുവാനും നോക്കും  അത് കാണുന്നത് തന്നെ മനോഹരമാണ്.” മഞ്ജരേക്കര്‍ വ്യക്തമാക്കി.

Previous articleപുതുക്കിയ ഐസിസി T:20 റാങ്കിങ് : വമ്പൻ നേട്ടവുമായി കെ .എൽ .രാഹുൽ
Next articleചെപ്പോക്കിൽ ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് കോഹ്ലി പട :317 റൺസിന്റെ വമ്പൻ വിജയം