പുതുക്കിയ ഐസിസി T:20 റാങ്കിങ് : വമ്പൻ നേട്ടവുമായി കെ .എൽ .രാഹുൽ

f67b366c b2eb 4aef 8f2d 1a482e495f11

ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ  ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ വിശ്വസ്ത ബാറ്സ്മാൻ  കെ എല്‍ രാഹുല്‍. മൂന്നാം സ്ഥാനത്തിൽ നിന്നിരുന്ന  രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ്  ഇപ്പോൾ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ ആണ് ഒന്നാം സ്ഥാനത്ത്.ഇന്ത്യയുടെ ഇംഗ്ലണ്ട് എതിരെ ടി:20 പരമ്പര അടുത്ത മാസം ആരംഭിക്കുവാനിരിക്കെ രാഹുലും മലാനും റാങ്കിങ്ങിൽ ഒന്നാമത് എത്തുവാൻ  പരമ്പരയിൽ മികച്ച  ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കേണ്ടത്   ഏറെ അനിവാര്യമാണ് .

അടുത്തിടെ അവസാനിച്ച ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ പാക്കിസ്ഥാന്‍റെ വിക്കറ്റ് കീപ്പർ  ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്‌വാന്‍  റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി .താരം 116-ാം സ്ഥാനത്തു നിന്ന് 42-ാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബ്രൈസ് ഷംസി പാക്കിസ്ഥാനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ബൗളിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഒന്നാം സ്ഥാനത്തുള്ള റാഷിദ് ഖാനുമായി മൂന്ന് റേറ്റിംഗ്  പോയിന്റ് മാത്രം  വ്യത്യാസം ആണ് ചൈനമാൻ  ബൗളറായ  ഷംസിക്കുള്ളത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തുപേരില്‍ ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഏഴാം സ്ഥാനം നിലനിര്‍ത്തി. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ട് ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ് ഇപ്പോൾ .

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top