ഈ മാസം 18ന് നടക്കുന്ന ഐപിഎല്‍ താരലേലത്തിനായി 1097 കളിക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്തതായി ബിസിസിഐ അറിയിച്ചു . ഇതില്‍ 21 പേര്‍ ഇന്ത്യയെ മുൻപ് പ്രതിനിധീകരിച്ച കളിക്കാരാണ്. ഇന്നലെയായിരുന്നു ഐപിൽ താര ലേലത്തിൽ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. ചെന്നൈയിൽ ഫെബ്രുവരി 18 നാണ് താര ലേലം നടക്കുക .
ലേലത്തിൽ പങ്കെടുക്കുവാൻ വേണ്ടി ആകെ രജിസ്റ്റര്‍ ചെയ്തിട്ടുളള കളിക്കാരുടെ പട്ടിക പരിശോധിച്ചാൽ ആകെ 1097 കളിക്കാരില്‍ 814 പേര്‍ ഇന്ത്യന്‍ കളിക്കാരും 283 പേര്‍ വിദേശ താരങ്ങളുമാണ്. ആക രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ 207 കളിക്കാർ ക്യാപ്പ്ഡ് താരങ്ങളാണ് (രാജ്യത്തിനായി കളിച്ചിട്ടുള്ളവര്‍) 863 അണ്‍ ക്യാപ്പ്ഡ് താരങ്ങളും.കൂടാതെ ലേലത്തിൽ 27 അസോസിയേറ്റ് താരങ്ങളുമാണുള്ളത്.
അതേസമയം ക്യാപ്പ്ഡ് താരങ്ങളില്‍ ഇന്ത്യക്കാര്‍ 21 പേരും രാജ്യാന്തര താരങ്ങള്‍ 186 പേരും അസോസിയേറ്റ് താരങ്ങള്‍ 27 പേരുമാണുള്ളത്. വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ്. 56 കളിക്കാരാണ് വിന്‍ഡീസില്‍ നിന്ന് താരലേലത്തിനായി ഇപ്പോൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഓസ്ട്രേലിയ(42), ദക്ഷിണാഫ്രിക്ക(38), ശ്രീലങ്ക(31), അഫ്ഗാനിസ്ഥാന്‍(30),
ന്യൂസിലന്‍ഡ്(29), ഇംഗ്ലണ്ട്(21), യുഎഇ(9), ബംഗ്ലാദേശ്(5), നേപ്പാള്‍(8), അയര്‍ലന്‍ഡ്(2), സിംബാബ്‌വെ(2), നെതര്‍ലന്‍ഡ്സ്(1), യുഎസ്എ(2), സ്കോട്‌ലന്‍ഡ്(7) എന്നിങ്ങനെയാണ് ലേലത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള വിദേശ താരങ്ങളുടെ കണക്ക്.