അവരും മനുഷ്യരാണ് അവർക്കും വിശ്രമം വേണം :ഐപിഎല്ലിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് രണ്ടാഴ്ചത്തെ വിശ്രമം അനിവാര്യമെന്ന് രവി ശാസ്ത്രി

images 2021 02 06T074058.781

വരാനിരിക്കുന്ന ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി   ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത് .

കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍  ഇപ്പോൾ മത്സരങ്ങൾ മുൻപായി തുടര്‍ച്ചയായി ബയോ സെക്യുര്‍ ബബ്ബിളില്‍ കഴിയേണ്ടി വരുന്നത് കളിക്കാരെ ശാരീരികമായും മാനസികമായും  ഏറെ തളര്‍ത്തുമെന്നും ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിലെ  ടോക്ക് ഷോയിൽ  അഭിപ്രായപ്പെട്ടു .അതിനാൽ
ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ഐപിഎല്ലിന് ശേഷം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിശ്രമം കൊടുക്കണം ഇന്ത്യൻ കോച്ച് ആവശ്യം ശക്തമായി ഉന്നയിച്ചു.

“ഇന്ത്യന്‍ ക്രിക്കറ്റ്  ടീം അംഗങ്ങള്‍ക്ക് ഐപിഎല്ലിന് ശേഷം കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിശ്രമം അനിവാര്യമാണ്. ഇംഗ്ലണ്ട് പരമ്പരക്ക് തൊട്ടുപിന്നാലെ ഐപിഎല്‍  പുതിയ സീസൺ വരുന്നതിനാല്‍ ഐപിഎല്ലിന് ശേഷം മാത്രമെ  ഇനി വിശ്രമം ലഭിക്കാന്‍ സാധ്യതയുള്ളു. കാരണം തുടര്‍ച്ചയായി ബയോ സെക്യുര്‍ ബബ്ബിളില്‍ കഴിയുന്ന കളിക്കാര്‍ ശാരീരികമായും മാനസികമായും തളര്‍ന്നുപോവും. ആത്യന്തികമായി അവരും മനുഷ്യരാണ് ” രവി ശാസ്ത്രി  അഭിപ്രായം വ്യക്തമാക്കി .

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

നേരത്തെ  സെപ്റ്റംബർ -നവംബർ മാസങ്ങളിൽ നടന്ന  ഐപിഎല്ലിനുശേഷം ഓസ്ട്രേലിയക്കെതിരെ രണ്ട് മാസം നീണ്ട പരമ്പരയില്‍ കളിച്ച ഇന്ത്യന്‍ ടീം ഇതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാല്  ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കുകയാണ്.  ഏകദിന ,ടി:20 പരമ്പരകളും  ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഇന്ത്യക്ക് എതിരെ കളിക്കുന്നുണ്ട് .ഇതിന് പിന്നാലെ ഏപ്രില്‍-മെയ് മാസങ്ങളിലായി വീണ്ടും ഐപിഎല്‍ നടക്കും എന്നാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത് .ശേഷം  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്  ഇന്ത്യ. യോഗ്യത നേടിയാല്‍ അതിലും പങ്കെടുക്കേണ്ടതുണ്ട്.  അതിനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് പറക്കണം .ഈ സാഹചര്യത്തിലാണ് രവി ശാസ്ത്രിയുടെ പ്രസ്താവന ഏറെ പ്രാധ്യാനം അർഹിക്കുന്നത് .



Scroll to Top