ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ഡേ :നൈറ്റ് ടെസ്റ്റിലെ വിജയത്തോടെ ഒരു അപൂര്‍വ്വനേട്ടത്തിന് കൂടി അര്‍ഹരായിരിക്കുകയാണ് ടീം ഇന്ത്യ. വെറും രണ്ടു ദിവസം കൊണ്ടാണ് കരുത്തരായ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് ഇന്ത്യ തകർത്തത് . ഇതോടെ ഏഷ്യൻ മണ്ണിൽ രണ്ടു ദിവസം കൊണ്ട് 2 ടെസ്റ്റുകളില്‍ ജയിച്ച ആദ്യ ടീമായി ഇന്ത്യ മാറി. നേരത്തേ 2018ല്‍ ബെംഗളൂരുവില്‍ അഫ്ഗാനിസ്താനെതിരേയും ഇന്ത്യ വെറും രണ്ടു ദിവസം കൊണ്ട് ടെസ്റ്റ് മത്സരം ജയിച്ചിരുന്നു . ഓസ്ട്രേലിയയാണ് ഏഷ്യയില്‍ രണ്ടു ദിവസം കൊണ്ട് ടെസ്റ്റ് മത്സരം ജയിച്ച ചരിത്രത്തിലെ മറ്റൊരു ടീം. 2002-03ല്‍ പാകിസ്ഥാൻ ടീമിനെ
ഓസീസ് വെറും 2 ദിനം കൊണ്ട് തകർത്ത് ടെസ്റ്റ് ജയിച്ചിരുന്നു .
കൂടാതെ ഒരു ടെസ്റ്റിൽ റിസൾട്ട് ലഭിക്കുവാൻ ഏറ്റവും കുറച്ച് പന്തുകൾ എറിയേണ്ടി വന്ന മത്സരവും ഇതാണ് .
കേവലം 842 പന്തുകൾ മാത്രമാണ് മൊട്ടേറയിൽ ഇരു ടീമിലെയും ബൗളർമാർ ചേർന്ന് എറിയേണ്ടി വന്നത് .
Shortest Tests in post war era ending in a result (balls)
842 Ind v Eng, Ahmedabad (2020/21)
872 Aus v NZ, Wellington (1945/46)
883 Eng v SA, Centurion (1999/2000)
893 Aus v Pak, Sharjah (2002/03)
രണ്ട് ദിവസംകൊണ്ട് വിജയം നേടിയതോടെ ഏറ്റവും വേഗത്തില്‍ ടെസ്റ്റ് അവസാനിക്കുന്ന മത്സരങ്ങളില്‍ കൂടി ഇന്ത്യയും ഇംഗ്ലണ്ടും പങ്കാളികളായി.
2 ദിവസം കൊണ്ടവസാനിച്ച ടെസ്റ്റ് മത്സരങ്ങൾ :
2000 ഇംഗ്ലണ്ട് -വെസ്റ്റ് ഇന്‍ഡീസ്
2002 പാകിസ്ഥാൻ -ഓസ്ട്രലിയ
2005 സിംബാബ്വേവെ -ന്യൂസീലന്‍ഡ്
2017 ദക്ഷിണാഫ്രിക്ക-സിംബാബ്വേ
2018 ഇന്ത്യ-അഫ്ഘാനിസ്ഥാൻ
2021 ഇന്ത്യ-ഇംഗ്ലണ്ട്