പാക്കിസ്ഥാനാവശ്യം ധോണിയെപ്പോലൊരു നായകനെ. മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ പറയുന്നു.

രാജ്യാന്തര ക്രിക്കറ്റിലെ അതികായന്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ്ങ് ധോണി. 2007 ടി20 ലോകകപ്പ് വിജയത്തോടെ ആരംഭിച്ച ധോണി ഇന്ത്യന്‍ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങുമ്പോള്‍ 2011 ഏകദിന ലോകകപ്പും, 2013 ചാംപ്യന്‍സ് ട്രോഫിയും ഷെല്‍ഫില്‍ എത്തിച്ചിരുന്നു.

ഇപ്പോഴിതാ ധോണിയുടെ നായകമികവിനെ പ്രശംസിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടറായ യാസിര്‍ അറാഫത്ത്. 2007 ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ കപ്പ് ഉയര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ ടീമില്‍ യാസിര്‍ അറാഫത്ത് ഉണ്ടായിരുന്നു. നിലവില്‍ പാക്കിസ്ഥാന്‍ ടീമില്‍ ധോണിയെപ്പോലൊരു നായകനെയാണ് ആവശ്യമെന്ന് മുന്‍ താരം പറഞ്ഞത്.

” മഹേന്ദ്ര സിങ്ങ് ധോണി ഇപ്പോള്‍ കളിക്കുന്നില്ലാ. ഇപ്പോള്‍ റിട്ടയര്‍ ചെയ്തില്ലായിരുന്നെങ്കില്‍ ധോണിയെ പാക്കിസ്ഥാന്‍ ടീമിന്‍റെ ക്യാപ്റ്റനായി ഞാന്‍ തിരഞ്ഞെടുത്താനേ. താരങ്ങളെ മാനേജ് ചെയ്യാനറിയാവുന്ന ധോണിയെപ്പോലൊരു ക്യാപ്റ്റനെയാണ് പാക്കിസ്ഥാന്‍ ടീമിനു ആവശ്യം. ഞങ്ങളുടെ താരങ്ങള്‍ കഴിവുള്ളവരാണ്. പക്ഷേ ധോണിയുടെ ക്വാളിറ്റിയുള്ള ഒരു നായകനെ വേണം ” യാസിര്‍ അറാഫത്ത് പറഞ്ഞു.

ധോണിയുടെ ഫിനിഷിങ്ങ് മികവിനെക്കുറിച്ചും അറാഫത്ത് വാചാലനായി. വേള്‍ഡ് ക്ലാസ് താരമായ ഷോയിബ് അക്തറിനു പോലും ധോണിക്കെതിരെ പ്ലാന്‍ ചെയ്യാന്‍ കഴിയില്ലാ. നിലവിലെ താരങ്ങളില്‍ ആര്‍ക്കും ധോണിയുടെ ഫിനിഷിങ്ങ് മികവിനടുത്തെത്താന്‍ കഴിഞ്ഞട്ടില്ലെന്നും മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി.

Previous articleഅവരെ നിസ്സാരമായി കാണരുത്. മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം
Next articleശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചു. ധവാന്‍ ക്യാപ്റ്റന്‍. സഞ്ചു സാംസണിനു അവസരം