വിരാട് കോഹ്ലിയുടെ നായകത്വത്തിൽ ചരിത്രത്തിലെ പല റെക്കോർഡുകളും പഴങ്കഥയാക്കി മുന്നേറുകയാണ് ടീം
ഇന്ത്യ .ഓസ്‌ട്രേലിയയിൽ ചരിത്ര ടെസ്റ്റ് പരമ്പര നേട്ടം വിദേശത്തും നാട്ടിലും മൂന്ന് ഫോർമാറ്റിലും സ്ഥിരതയാർന്ന വിജയം .
യുവതാരങ്ങളുടെ അസാമാന്യ പ്രകടനങ്ങൾ ഇവയെല്ലാം ഇന്ത്യൻ ടീമിനെ ലോകത്തിലെ ഏറ്റവും മികച്ച ടീമെന്ന വിശേഷണം നൽകി കഴിഞ്ഞു .
ഇപ്പോൾ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ കീഴിലുള്ള ടീം എക്കാലത്തെയും മികച്ച ശക്തമായ ഇന്ത്യന്‍ ടീമാണെന്ന് അഭിപ്രായപെടുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡ്. നിലവിലെ ഇന്ത്യന്‍ ടീമിന് വൈവിധ്യമുള്ള ഒട്ടേറെ കളിക്കാരുണ്ടെന്നും അവരെല്ലാം മുന്‍തലമുറയിലെ കളിക്കാരെക്കാളും കായികക്ഷമതയുള്ളവരാണെന്നും ലോയ്ഡ് അഭിപ്രായപ്പെടുന്നു .ഏതൊരു സാഹചര്യത്തിലും ജയിക്കുവാൻ ഈ ടീമിന് കഴിയുമെന്നും മുൻ വിൻഡീസ് നായകൻ പറയുന്നു .
“ഓസ്ട്രേലിയയില്‍ ഏറെ പ്രതികൂല സാഹചര്യത്തില്‍ വിജയവുമായി മടങ്ങിയതാണ് ഈ ടീമിനെ ഇപ്പോൾ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാക്കുന്നത്. ഓസ്ട്രേലിയയില്‍ പിന്നില്‍ നിന്നശേഷമാണ് അവര്‍ പൊരുതി കയറിയത്. അത് അതിഗംഭീരമായിരുന്നു. ആ ഇംഗ്ലണ്ട് പരമ്പരയുടെ ഫലം നോക്കി പറഞ്ഞാല്‍ ഇത് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമാണ്. എവിടെയും അവസാന നിമിഷം വരെ പോരാടി മത്സരം ജയിക്കുവാൻ ഈ ടീം തയ്യാറാണ് .”ക്ലൈവ് ലോയ്ഡ് തന്റെ അഭിപ്രായം വിശദമാക്കി .
ഇന്ത്യൻ സ്റ്റാർ പേസർ ബുമ്രയെയും താരം വാനോളം പുകഴ്ത്തി .പ്ലെയിങ് ഇലവനിൽ ജസ്പ്രീത് ബുമ്രയുടെ സാന്നിധ്യമാണ് ടീം ഇന്ത്യയെ അപകടകാരികളാക്കുന്നത് എന്ന് പറഞ്ഞ ക്ലൈവ് ലോയ്ഡ്. ടീം പ്രതിസന്ധിയിലാകുമ്പോഴൊക്കെ അദ്ദേഹം രക്ഷകനായി എത്തുമെന്നും അദ്ധേഹത്തിന്റെ കൈവശമുള്ള സ്വിങ്ങും യോർക്കറുകളും സ്ലോ ബൗളുകളും എപ്പോഴും ഇന്ത്യൻ ബൗളിങ്ങിന് കരുത്താണെന്നും അഭിപ്രായപ്പെട്ടു .