ഐപിഎല്ലിനായി രാജ്യത്തെ ഉപേക്ഷിച്ചു, അഫ്ഗാൻ താരങ്ങളെ പൂട്ടി ബോർഡ്. 2024 ഐപിഎല്ലിൽ കളിക്കില്ല.

20231226 094138

ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ അവസരങ്ങൾ സ്വപ്നം കണ്ടിരുന്ന അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് തിരിച്ചടി. അഫ്ഗാനിസ്ഥാൻ താരങ്ങളായ നവീൻ ഉൾ ഹഖ്, ഫസൽ ഫറൂക്കി, മുജീബ് റഹ്മാൻ എന്നിവരെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിലക്കും എന്ന വാർത്തകളാണ് പുറത്തുവരുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വലിയ പ്രതീക്ഷ വെച്ചിരുന്ന താരങ്ങളാണ് മൂവരും. എന്നാൽ മൂവർക്കും കിട്ടിയ വലിയ തിരിച്ചടി തന്നെയാണ് ഇത്. അടുത്ത രണ്ടു വർഷത്തേക്ക് വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ അഫ്ഗാനിസ്ഥാൻ താരങ്ങളെ പങ്കെടുപ്പിക്കേണ്ടതില്ല എന്നാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം.

മുൻപ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വലിയ രീതിയിലുള്ള പ്രതിസന്ധികൾ തന്നെ നേരിട്ടിരുന്നു. ഈ താരങ്ങളൊക്കെയും തങ്ങൾക്ക് വലിയ തുക ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് ലഭിക്കുന്നതിനായി, അഫ്ഗാനിസ്ഥാനുമായുള്ള സെൻട്രൽ കോൺടാക്ടിൽ നിന്ന് ഒഴിവാകാൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. “അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഈ മൂന്നു താരങ്ങളുടെയും സെൻട്രൽ കോൺടാക്ട് താമസിപ്പിക്കുകയാണ്. മുജീബ് റഹ്മാൻ, ഫസൽ ഫറൂക്കി, നവീൻ ഉൾ ഹഖ് എന്നിവരുടെ 2024ലെ ആനുവൽ സെൻട്രൽ കോൺടാക്ട് അല്പം വൈകി തീരുമാനിക്കാനാണ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. അതുകൊണ്ടുതന്നെ അടുത്ത രണ്ടു വർഷത്തേക്ക് ഈ താരങ്ങൾക്ക് എൻഓസി അഫ്ഗാനിസ്ഥാൻ ബോർഡ് നൽകില്ല. സെൻട്രൽ കോൺടാക്ടിൽ നിന്ന് ഈ താരങ്ങൾ മാറിനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നടപടി.”- ബോർഡ് പറയുന്നു.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.

നിലവിൽ ലോകത്താകമാനമുള്ള ട്വന്റി20 ലീഗുകളിൽ നിറസാന്നിധ്യമാണ് ഈ താരങ്ങളൊക്കെയും. എല്ലാ ലീഗുകളിൽ നിന്നും വലിയ തുക തന്നെ ഈ താരങ്ങൾക്ക് ലഭിക്കുന്നുണ്ട്. അതിനാൽ തന്നെയാണ് അഫ്ഗാനിസ്ഥാന്റെ സെൻട്രൽ കോൺട്രാക്ട് ഉപേക്ഷിച്ച് ഫ്രാഞ്ചൈസി ലീഗിലേക്ക് കൂടുതൽ ശ്രദ്ധ നൽകാൻ ഈ താരങ്ങൾ ശ്രമിക്കുന്നത്. പക്ഷേ ഇത് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ദോഷമായി ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇത്തരം സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ ഇങ്ങനെയൊരു നടപടിയെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മിനി ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമായിരുന്നു അഫ്ഗാനിസ്ഥാൻ സ്പിന്നർ മുജീബ് റഹ്മാനെ സ്വന്തമാക്കിയത്. രണ്ടുകോടി രൂപയ്ക്കായിരുന്നു കൊൽക്കത്ത മുജീബിനെ ടീമിലെത്തിച്ചത്. നവീൻ ഉൾ ഹക്ക് നിലവിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ്. 2023 ഐപിഎല്ലിലും നവീൻ ലക്നൗ ടീമിനായി കളിച്ചിരുന്നു. 2024ൽ നവീനെ ഫ്രാഞ്ചൈസി നിലനിർത്തിയിട്ടുണ്ട്. ഫസൽ ഫറൂക്കി സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ താരമായി തന്നെ നിലവിൽ തുടരുന്നു

Scroll to Top