കുട്ടിക്രിക്കറ്റ് ആവേശം നീണ്ടകാലത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റ് പ്രേമികളിൽ വീണ്ടും സജീവമായി മാറുകയാണ്. ഓസ്ട്രേലിയയിൽ 2022ൽ ആരംഭം കുറിക്കുന്ന ടി :20 ലോകകപ്പ് മത്സരക്രമം ഐസിസി കഴിഞ്ഞ മാസമാണ് പുറത്തുവിട്ടത്.എന്നാൽ എക്കാലവും ടി :20 ലോകകപ്പ് ഓർമ്മകളിൽ ഉള്ളത് പ്രഥമ ടി :20 ലോകകപ്പിലെ ഫൈനൽ മത്സരമാണ്. പാകിസ്ഥാൻ :ഇന്ത്യ ക്ലാസ്സിക് ഫൈനലിൽ അവസാന ഓവറിലാണ് ഇന്ത്യ ത്രില്ലർ ജയം പിടിച്ചെടുത്തത്.
ഈ തോൽവിയിൽ ഏറെ നിർണായകമായി മാറിയത് പാക് നായകനായ മിസ്ബ അടിച്ച ഒരു ഷോട്ടാണ്. അവസാന ഓവറിലെ നാല് ബോളിൽ ജയിക്കാൻ 6 റൺസ് മാത്രം വേണമെന്നിരിക്കെ ഷോർട്ട് ഫൈൻ ലെഗ് മുകളിൽ കൂടി സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച മിസ്ബക്ക് പിഴച്ചപ്പോൾ അനായാസ ക്യാച്ച് ശ്രീശാന്ത് പിടിച്ചെടുത്താണ് ഇന്ത്യ പ്രഥമ ടി :20 ലോകകപ്പ് ചാമ്പ്യൻമാരായി മാറി.
അതേസമയം ഈ ഷോട്ടിൽ തനിക്ക് പിഴവ് സംഭവിച്ചുവെന്ന് പറയുകയാണ് ഇപ്പോൾ മുൻ പാക് നായകനായ മിസ്ബ തന്നെ. ആദ്യമായിട്ടാണ് തന്റെ ഈ ഒരു ഷോട്ടിനെ കുറിച്ച് മുൻ താരം മനസ്സ് തുറന്നത്.”2007ലെ ടി :20 ക്രിക്കറ്റ് വേൾഡ് കപ്പിൽ ഞാൻ അനേകം തവണ ഈ ഒരു ഷോട്ടിലൂടെ റൺസ് അടിച്ചുകൂട്ടിയിരുന്നു. കൂടാതെ ഈ ഷോട്ടിൽ എനിക്ക് അന്ന് നല്ല വിശ്വാസമുണ്ടായിരിന്നു.ഫൈൻ ലെഗ് ഫീൽഡർ ഉണ്ടായിരുന്ന സമയത്തിൽ പോലും ഞാൻ ഈ ഷോട്ടിൽ കൂടി റൺസ് നേടിയിരിന്നു. എനിക്ക് അതിനാൽ തന്നെ വിശ്വാസം ധാരാളമായിരുന്നു.നിങ്ങൾക്ക് എല്ലാം അതിനാൽ തന്നെ എനിക്ക് ആ ഷോട്ടിൽ അമിതമായ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് പറയാനായി സാധിക്കും “മിസ്ബ ഉൾ ഹഖ് തന്റെ അഭിപ്രായം വിശദമാക്കി.
എന്നാൽ അവസാന വിക്കറ്റായിട്ടാണ് മത്സരത്തിൽ 30 ബോളിൽ നിന്നും 43 റൺസ് അടിച്ച മിസ്ബ പുറത്തായത്. മുൻപും നിർണായക മത്സരത്തിൽ എല്ലാം ഇന്ത്യൻ ടീമിന് എതിരെ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ചരിത്രമാണ് താരത്തിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച ശേഷം പാക് ടീം കോച്ചിംഗ് സ്റ്റാഫ് ഭാഗമാണ്.