വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 പരമ്പരയിലെ രണ്ടാം ടി :20 മത്സരം ഇന്ന് ആരംഭിക്കുമ്പോൾ മറ്റൊരു പരമ്പര നേട്ടം തന്നെയാണ് രോഹിത് ശർമ്മയും ടീമും ലക്ഷ്യമിടുന്നത്.എന്നാൽ വരാനിരിക്കുന്ന ലോകക്കപ്പ് മുന്നോടിയായി ചില പുത്തൻ പ്ലാനുകൾ നടത്തുന്ന ഇന്ത്യൻ ടീമിന് വളരെ നിർണായകമാണ് നായകനായ രോഹിത് ശർമ്മയുടെ സാന്നിധ്യമെന്ന് പറയുകയാണ് മുൻ വെസ്റ്റ് ഇൻഡീസ് താരമായ ഇയാൻ ബിഷപ്പ്.നിലവിൽ ഇന്ത്യൻ ടീമിന് ആദ്യത്തെ പവർപ്ലേയിൽ ലഭിക്കുന്ന മികച്ച തുടക്കം വളരെ അധികം പ്രധാനമാണെന്ന് പറഞ്ഞ ഇയാൻ ബിഷപ്പ് ഇക്കാര്യത്തിൽ ചില പദ്ധതികൾ രോഹിത് ശർമ്മക്കുണ്ട് എന്നും മുൻ താരം നിരീക്ഷിച്ചു.
“ഇന്ത്യൻ ടീമിന്റെ പദ്ധതികൾ അവസാന ലോകകപ്പ് ശേഷം മാറി കഴിഞ്ഞു..വെസ്റ്റ് ഇൻഡീസ് എതിരെ ഒന്നാം ടി :20യിൽ നമ്മൾ ഇത് കണ്ടതാണ്. ഇത്തത്തിലൊരു വെടികെട്ട് പവർപ്ലേയാണ് ഇന്ത്യൻ ടീമിന് വളരെ ആവശ്യം.പ്രത്യേകിച്ച് റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന മികച്ച ടീമുകള്‍ക്കെതിരെ കളിക്കുമ്പോൾ.”ഇയാൻ ബിഷപ്പ് നയം വിശദമാക്കി. നേരത്തെ ഒന്നാം ടി :20യിൽ 19 ബോളിൽ നിന്നും 5 ഫോറും 3 സിക്സ് അടക്കം രോഹിത് ശർമ്മ 40 റൺസ് അടിച്ചെടുത്തിരുന്നു.
“ഒന്നാം ടി :20യിൽ നമ്മൾ കണ്ടതാണ് ഇഷാൻ കിഷൻ അത്ര സ്പീഡിൽ അല്ല റൺസ് അടിച്ചെടുത്തത്. എങ്കിലും ക്യാപ്റ്റൻ രോഹിത് ശർമ്മ അതിവേഗം സ്കോർ ഉയർത്തി. എനിക്ക് ഉറപ്പുണ്ട് വരാനിരിക്കുന്ന ലോകകപ്പിൽ ഇതാകും ഇന്ത്യൻ ടീം പ്ലാൻ. ഇക്കഴിഞ്ഞ ലോകകപ്പ് പിന്നാലെ രോഹിത് ശർമ്മ ഇതാകും തീരുമാനിച്ചത്. പവർപ്ലേയിൽ അതിവേഗം റൺസ് അടിക്കാതെ രക്ഷയില്ലെന്ന് ടീം ഇന്ത്യ മനസ്സിലാക്കി കാണും “ഇയാൻ ബിഷപ്പ് നിരീക്ഷിച്ചു.
Leave a Reply