ചെന്നൈ സ്വന്തമാക്കിയ അണ്ടർ 19 താരം തട്ടിപ്പ് നടത്തിയോ : പുതിയ ആരോപണം ഇപ്രകാരം

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ ആവേശം നിറച്ചാണ് അണ്ടർ 19 ലോകകപ്പ് കിരീടം ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ ഫൈനലിൽ വീഴ്ത്തി യാഷ് ഡൂലും ടീമും അണ്ടർ 19 ക്രിക്കറ്റ്‌ കിരീട നേട്ടം കരസ്ഥമാക്കിയപ്പോൾ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത യുവ ആൾറൗണ്ടറാണ് രാജ്വർധൻ ഹംഗാർഗെക്കർ. എന്നാൽ താരത്തിന് എതിരെ പുതിയ ഒരു വിവാദ ആരോപണം ഉയരുകയാണ് ഇപ്പോൾ.ടീം ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് സ്ക്വാഡിന്റെ ഓൾറൗണ്ടർ രാജ്വർധൻ ഹംഗാർഗെക്കറിനെതിരെ മഹാരാഷ്ട്ര കായിക യുവജന വകുപ്പ് കമ്മീഷണർ ഓംപ്രകാശ് ബക്കോറിയയാണ് പ്രായതട്ടിപ്പിന് ആരോപണം ഉന്നയിക്കുന്നത്.

ഇക്കഴിഞ്ഞ അണ്ടർ 19 ലോലകപ്പിൽ ഇന്ത്യൻ ടീമിന്റെ കുതിപ്പിൽ വളരെ ഏറെ ശ്രദ്ധേയമായ റോൾ വഹിച്ച താരത്തിനെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ചില ദേശീയ മാധ്യമങ്ങൾ അടക്കം ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യുകയാണ്. കഴിഞ്ഞ ദിവസം മറാത്തി ദിനപത്രമായ സാമ്നയില്‍ വന്ന റിപ്പോർട്ട് പ്രകാരം ഐഎഎസ് ഉദ്യോഗസ്ഥനായ ബകോറിയ കഴിഞ്ഞ ദിവസം ബിസിസിഐക്ക് ഈ തട്ടിപ്പിനെതിരെ ഔദ്യോഗിക കത്ത് എഴുതിയിട്ടുണ്ട്, അതിൽ തന്നെ യുവ താരം ഹംഗാർഗെക്കറിനെതിരായ ചില തെളിവുകളും അടങ്ങിയിട്ടുണ്ടെന്നാണ് സൂചന.

333841

അദേഹത്തിന്റെ റിപ്പോർട്ട്‌ പ്രകാരം യുവ താരത്തിന് 21 വയസ്സാണുള്ളത്. ഹംഗാർഗെക്കറിന് യഥാർത്ഥത്തിൽ 21 വയസ്സാണ് എന്നാണ് ഈ കത്തിൽ ബിസിസിഐക്ക് മുൻപിൽ വ്യക്തമാക്കുന്നത്. മുൻപ് ടെർന പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന താരം തന്റെ എട്ടാം ക്ലാസിലെ റീഡ്‌മിഷൻ സമയത്ത് ജനനത്തീയതി 2001 ജനുവരി 10-ൽ നിന്ന് നവംബർ 10, 2002-ലേക്ക് മാറ്റിയെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഈ വയസ്സ് ആനുകൂല്യത്തിലാണ് താരത്തിനു അണ്ടര്‍-19 ലോകകപ്പ് കളിക്കാനായത്‌. ടൂര്‍ണമെന്‍റില്‍ 52 റണ്‍സും 5 വിക്കറ്റുമാണ് വീഴ്ത്തിയത്.

ഈ ഒരു കത്തിന്റെ കൂടി അടിസ്ഥാനത്തിൽ എന്ത് നടപടി ബിസിസിഐ സ്വീകരിക്കും എന്നത് ശ്രദ്ധേയമാണ്. നേരത്തെ സമാനമായ കുറ്റത്തിന് ചില താരങ്ങളെ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ് വിലക്കിയിരുന്നു.