അവന് ലഭിച്ച തുക അർഹിക്കുന്നത് :വാനോളം പുകഴ്ത്തി മുൻ താരം

വെസ്റ്റ് ഇൻഡീസ് എതിരായ ടി :20 ക്രിക്കറ്റ്‌ പരമ്പര പുരോഗമിക്കുമ്പോൾ ഇന്ത്യൻ ടീം ചില മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന ടി :20 ലോകകപ്പ് മുന്നിൽ കണ്ടുള്ള മാറ്റങ്ങൾക്ക് സാധ്യതകൾ ധാരാളമെന്ന് പറഞ്ഞ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്‌ മികച്ച ഒരു പേസ് ബൗളിംഗ് യൂണിറ്റിനെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും മനസ്സ് തുറന്നിരുന്നു. ഇപ്പോൾ ഇന്ത്യൻ ഡെത്ത് ബൗളിങ്ങിൽ ജസ്‌പ്രീത് ബുംറക്ക് ഒപ്പം വളരെ അധികം തിളങ്ങുമെന്ന് ടീം മാനേജ്മെന്റ് വിശ്വസിക്കുന്ന ഹർഷൽ പട്ടേലിനെ കുറിച്ച് പറയുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗവാസ്‌ക്കർ. ഇക്കഴിഞ്ഞ ഐപിൽ താരലേലത്തിൽ 10.75 കോടി രൂപക്ക് ബാംഗ്ലൂർ ടീം സ്വന്തമാക്കിയ പേസർ ഇതിലേറെ തുക അർഹിക്കുന്നുണ്ടെന്ന് പറഞ്ഞ സുനിൽ ഗവാസ്‌ക്കർ അദേഹത്തിന്റെ മികച്ച പ്രകടനമാണ് ഈ വമ്പൻ ലേലത്തുകക്ക് കാരണമെന്നും നിരീക്ഷിച്ചു.

“ഇക്കഴിഞ്ഞ മെഗാ താരലേലത്തിൽ സമ്പാദിച്ച ഓരോ പൈസക്കും അവൻ വളരെ അർഹനാണ്‌. ഓരോ രൂപക്കും ഹർഷൽ പട്ടേൽ അർഹനാണ്. അവന്റെ മികച്ച ബൗളിംഗ് പ്രകടനം നമ്മൾ കണ്ടതാണ്. അതാണ്‌ ബാംഗ്ലൂർ ടീമിനെ ഈ ലേലത്തിൽ സ്വാധീനിച്ചത്.കഴിഞ്ഞ വർഷം അദ്ദേഹം പുറത്തെടുത്ത മികച്ച പ്രകടനം നമ്മൾ എല്ലാം കണ്ടതാണ്.എന്ത് മനോഹരമായിട്ടാണ് അവൻ ഡെത്ത് ഓവറുകളിൽ അടക്കം ബൗൾ ചെയ്തത്. “സുനിൽ ഗവാസ്‌ക്കർ വാചാലനായി.2021ലെ ഐപിൽ സീസണിൽ ഹർഷൽ പട്ടേൽ15 മത്സരങ്ങളിൽ നിന്നും 32 വിക്കറ്റുകൾ വീഴ്ത്തി.

images 2022 02 18T105210.357

“നമ്മൾ അദേഹത്തിന്റെ ബൗളിംഗ് സ്റ്റൈൽ കണ്ടതാണ്. അദ്ദേഹം മുൻപ് നടന്ന സീസണുകളിൽ ബൗൾ ചെയ്ത രീതിയിൽ നിന്നും വളരെ അധികം മാറ്റമാണ് വന്നത്. സ്ലോ ബോളുകളെ മനോഹരമായി ഉപയോഗിക്കാൻ ഹർഷൽ പട്ടേൽ പഠിച്ച് കഴിഞ്ഞു. ഈ സീസണിൽ ഹർഷൽ പട്ടേൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ബാംഗ്ലൂർ ടീം പ്രതീക്ഷിക്കുന്നത് ‘സുനിൽ ഗവാസ്‌ക്കർ അഭിപ്രായം വിശദമാക്കി