അവന്‍ ടീമില്‍ വേണം. താരത്തിനായി വാദിച്ച് മുന്‍ ചീഫ് സെലക്ടര്‍

ഡിസംമ്പര്‍ 26 ന് ആരംഭിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ലൈനപ്പിനെ പറ്റിയുള്ള സംശയങ്ങള്‍ തുടരുകയാണ്. പേസ് ബോളിംഗിനെ തുണക്കുന്ന പിച്ചില്‍ ഏതാക്കെ ബോളര്‍മാരെ കളിപ്പിക്കണം എന്ന തലവേദന ടീം മാനേജ്മെന്‍റിന്‍റെ മുന്‍പിലുണ്ട്. ഇപ്പോഴിതാ ബോക്സിങ്ങ് ഡേ ടെസ്റ്റില്‍ ഷാര്‍ദ്ദുല്‍ ടാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് എംഎസ്കെ പ്രസാദിന്‍റെ അവശ്യം.

കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ച താരമാണ് ടാക്കൂര്‍. ഈ വര്‍ഷം മൂന്നു മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റും 232 റണ്‍സും നേടി. ടീം തകര്‍ച്ച നേരിട്ടപ്പോഴാണ് ടാക്കൂറിന്‍റെ ബാറ്റ് ചലിച്ചത്. അതുകൊണ്ട് തന്നെയാണ് മുന്‍ ചീഫ് സെലക്ടര്‍ ടാക്കൂറിനായി വാദിക്കുന്നത്.

” അഞ്ച് ബോളര്‍മാരായി ഇന്ത്യ പോവുകയാണെങ്കില്‍ താക്കൂര്‍ നല്ല ചോയിസാണ്. അദ്ദേഹം നല്ലൊരു ഏഴാം നമ്പര്‍ ബാറ്ററുമാണ്. നമ്മുക്ക് അശ്വിനുമുണ്ട്. ” അതുകൊണ്ട് ഇന്ത്യയുടെ ബാറ്റിംഗ് ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. മാത്രമല്ലാ ടീമിന്‍റെ ആവശ്യഘട്ടത്തില്‍ അവതരിക്കാനുള്ള കഴിവും ഈ താരത്തിനുണ്ട്. താക്കൂര്‍ കളിച്ച ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ ഇതുവരെ പരാജയം അറിഞ്ഞട്ടില്ലാ.

ഈഷാന്ത് ശര്‍മ്മക്ക് പകരം മുഹമ്മദ് സിറാജ് പ്ലേയിങ്ങ് ഇലവനില്‍ എത്തണം എന്നും എംഎസ്കെ പ്രസാദ് പറഞ്ഞു. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ഈഷാന്തിനു മുന്‍പേ സിറാജിനെ പരിഗണിക്കണം. ആദ്യ ടെസ്റ്റിനുള്ള നാല് ബോളര്‍മാര്‍ ഉറപ്പായി എന്നും മുന്‍ സെലക്ടര്‍ പറഞ്ഞു. ബൂംറ, ഷാമി, അശ്വിന്‍, സിറാജ് എന്നിവരാണ് സ്ഥാനം ഉറപ്പിച്ചവര്‍.