രണ്ടാം കപിൽദേവ് അവതരിച്ചു. കൗണ്ടര്‍ അറ്റാക്കിങ്ങില്‍ റെക്കോഡ് സ്വന്തം.

127 ന് 7 എന്ന നിലയില്‍ ഇന്ത്യ പതറുമ്പോഴാണ് ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനം ഷാര്‍ദുല്‍ താക്കൂര്‍ ഏറ്റെടുക്കുന്നത്. അവിടുന്നു പിന്നിടങ്ങോട്ട് കണ്ടത് ബൗണ്ടറികളും സിക്സുകളും ഒഴുകുന്നതാണ്. 36 പന്തില്‍ 57 റണ്‍സുമായി ടാക്കൂര്‍ മടങ്ങിയപ്പോള്‍ ഇന്ത്യയെ 190 എന്ന സ്കോറിലേക്ക് എത്തിച്ചിരുന്നു.

191 റണ്ണിനു ഇന്ത്യ എല്ലാവരും പുറത്താകുമ്പോള്‍ ടീം ഇന്ത്യയുടെ ടോപ്പ് സ്കോറര്‍ ടാക്കൂറായിരുന്നു. ഏഴു ഫോറും 3 സിക്സും അടങ്ങിയ ഇന്നിംഗ്സില്‍ ഒരു റെക്കോഡും പിറന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നേടിയത്. 30 പന്തില്‍ ഫിഫ്റ്റി നേടിയ കപിൽദേവാണ്ഏറ്റവും വേഗമേറിയ അര്‍ദ്ധസെഞ്ചുറി നേടിയ ഇന്ത്യന്‍ താരം. 31 പന്തില്‍, റോബിന്‍സണിനെ സിക്സ് കടത്തിയാണ് ടാക്കൂര്‍ അര്‍ദ്ധസെഞ്ചുറി കണ്ടെത്തിയത്.

Thakur six

ക്രിസ് വോക്സിന്‍റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് ടാക്കൂര്‍ പുറത്തായത്. ഓസ്ട്രേലിയയിലും താക്കൂര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനും ആരും മറന്നുകാണില്ലാ. അന്ന് ഗാബയില്‍ നടന്ന പോരാട്ടത്തില്‍ 185 ന് 6 എന്ന നിലയില്‍ വീണ ഇന്ത്യയെ 67 റണ്‍സ് നേടി മികച്ച സ്കോറിലേക്ക് എത്തിച്ചിരുന്നു.

Previous articleഇതാണ് സമയം. ഇതാണ് ടീം. ലോകകപ്പ് ഇന്ത്യ നേടും
Next articleആദ്യ വെടി പൊട്ടിച്ചു ബാബര്‍ അസം. പാക്കിസ്ഥാന്‍ ജയത്തോടെ തുടങ്ങും