ബിഗ് ബാഷിൽ വാട്ടർ ബോയിയായി ഓസീസ് നായകൻ ടിം പെയ്ൻ : ട്രോളുകളുമായി ഇന്ത്യൻ ആരാധകർ

ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ഐതിഹാസിക പരമ്പര വിജയം നേടി ഇന്ത്യൻ വീണ്ടും ബോർഡർ : ഗവാസ്‌കര്‍ ട്രോഫി  സ്വന്തമാക്കിയിരുന്നു .സ്വന്തം മണ്ണിൽ ഇന്ത്യയോട് തുടർച്ചയായ രണ്ടാം തവണയും പരമ്പര അടിയറവ് വെക്കേണ്ടി വന്ന ഓസീസ് ടീം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു .

കഴിഞ്ഞ പ്രാവശ്യം ഇന്ത്യ ഓസീസ് മണ്ണിലെത്തി കോഹ്‌ലിയുടെ നായകത്വത്തിൽ  ടെസ്റ്റ് പരമ്പര കരസ്ഥമാക്കിയപ്പോൾ  വിശ്വസ്ത താരങ്ങളായ സ്റ്റീവ്  സ്മിത്തും, വാര്‍ണറും  ടീമിൽ ഇല്ലെന്ന ന്യായം പറഞ്ഞപ്പോള്‍ ഇത്തവണ ഏറ്റവും മികച്ച ടീമിനെ ഇറക്കിയിട്ടും ഓസ്‌ട്രേലിയക്ക് ഇന്ത്യൻ നിരക്ക് എതിരെ  ജയിക്കാനായില്ല. രണ്ട് തവണയും ഓസ്‌ട്രേലിയയുടെ നായകസ്ഥാനത്ത് ടിം പെയ്‌നായിരുന്നു ഉണ്ടായിരുന്നത്. 1988ന് ശേഷം ഇതുവരെ  ഓസ്‌ട്രേലിയ തോല്‍ക്കാത്ത ഗാബയില്‍കൂടി ഇത്തവണ ഓസ്‌ട്രേലിയ തോറ്റതോടെ വലിയ വിമര്‍ശനമാണ് പല കോണുകളിൽ നിന്ന്  നായകൻ  ടിം പെയ്ൻ   നേരിടുന്നത് .

അതേസമയം ടെസ്റ്റ് പരമ്പരക്ക് ശേഷം ബിഗ് ബാഷ് ടീമിനൊപ്പം ചേര്‍ന്ന ടിം പെയ്ന്‍ കഴിഞ്ഞ ദിവസം മത്സരത്തില്‍ വാട്ടര്‍ബോയിയായി മത്സരത്തിനിടയിൽ  ഗ്രൗണ്ടിലേക്കെത്തിയിരുന്നു. ഇപ്പോഴിതാ  ഇതിന് ശേഷം പെയ്‌നിനെതിരേ ട്രോള്‍ മഴ തന്നെയാണ് വന്നിരിക്കുന്നത്. ‘ഇതാണ് നല്ല പണിയെന്നാണ്’ പല    ആരാധകരും പെയ്‌നിനെ ട്രോളി അഭിപ്രായപ്പെട്ടത്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍  ബിഗ് ബാഷിലെ  വാട്ടര്‍ബോയ് എന്ന നിലയില്‍ നിരവധി ട്രോളുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെ തുടർന്ന്  പ്രത്യക്ഷപ്പെടുന്നുണ്ട്.

ബിബിഎല്ലില്‍ ഹോബര്‍ട്ട് ഹ്യുറികെയ്‌നിസ് താരമാണ് പെയ്ന്‍.  ടീമിന്റെ ഒരു മത്സരത്തിൽ  ഹോബര്‍ട്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെള്ളം നൽകുവാൻ വേണ്ടിയാണ്  പെയ്ന്‍  വാട്ടർബോയ് ആയി  മൈതാനത്തിലേക്കെത്തിയത്. ഇതാണ് ഇപ്പോള്‍ വലിയ   തരത്തിൽ വിമർശനങ്ങൾക്കും  ട്രോളുകള്‍ക്കും വഴി തുറന്നിരിക്കുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതിന് പിന്നാലെ പെയ്ന്‍ നേരിട്ട് ബിബിഎല്ലില്‍ കളിക്കാനെത്തുകയായിരുന്നു. എന്നാല്‍ ഇതുവരെ പ്ലേയിങ് ഇലവനില്‍ പെയ്ന്‍ ഇടം പിടിച്ചിട്ടില്ല. താരത്തിന്റെ കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള ബാറ്റിംഗ് പ്രകടനം മോശമാണ് .പലപ്പോഴും വിക്കറ്റിന് പിന്നിൽ താരം അവസരങ്ങൾ നഷ്ടമാക്കുന്നതും നാം  കാണുന്നുണ്ട് .