ഇന്ത്യക്ക് ആവശ്യം ഈ ഒരൊറ്റ താരത്തെ :സഹായവുമായി മുൻ പാക് താരം

IMG 20210628 150731

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ഈ വർഷം കാത്തിരിക്കുന്നത് വളരെ നിർണായക പരമ്പരകളും ഒപ്പം ഐസിസി ടി :20 ലോകകപ്പിലെ മത്സരങ്ങളുമാണ്.ഏറെ ആരാധകർ വളരെ ആവേശത്തോടെ കാത്തിരിപ്പ് തുടരുന്ന ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ടീം മാനേജ്മെന്റും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളും സജീവ ചർച്ചകളിലാണ്. സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവ നിരയുമായി ലങ്കയെ ഏകദിന, ടി :20 പരമ്പരകളിൽ നേരിടുവാൻ പോകുന്ന ഇന്ത്യൻ സംഘത്തിന് ആത്മവിശ്വാസം നൽകുന്നത് രാഹുൽ ദ്രാവിഡിന്റെ പരിശീലനമാണ്. നിലവിൽ നാഷണൽ ക്രിക്കറ്റ്‌ അക്കാഡമി ചെയർമാനായ രാഹുൽ ദ്രാവിഡ് ആദ്യമായിട്ടാണ് ടീം ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ എട്ട് വിക്കറ്റിന് കിവീസ് ടീമിനോട് വഴങ്ങിയ തോൽവി ഇന്ത്യൻ ടെസ്റ്റ് ടീമിനെയും ഒപ്പം നായകൻ കോഹ്ലിയെയും അതിരൂക്ഷ വിമർശനം നേരിടുവാൻ കാരണമായിട്ടുണ്ട് എങ്കിലും ഇപ്പോൾ ഇന്ത്യൻ ടീമിന് സഹായവുമായി രംഗത്ത് എത്തുകയാണ് പാകിസ്ഥാൻ മുൻ ഓപ്പണർ സൽമാൻ ബട്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഏറെ ചർച്ചയായി മാറുന്നത് ഇന്ത്യൻ ടെസ്റ്റ് ടീമിലെ വിശ്വസ്ത ബാറ്റ്‌സ്മാനായ പൂജാരയുടെ സ്ഥാനമാണ്.പൂജാരയെ വരുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കി പകരം ചില താരങ്ങളെ കൊണ്ടുവരണം എന്നുള്ള ആവശ്യങ്ങൾ ഇപ്പോൾ വളരെ ശക്തമാണ്.ഈ വിഷയത്തിൽ തന്റെ ഉറച്ച നിലപാട് വിശദമാക്കി രംഗത്ത് എത്തുകയാണ് താരം.”ടെസ്റ്റ് ക്രിക്കറ്റിൽ ഏതൊരു താരവും ആഗ്രഹിക്കുന്ന ശൈലി പൃഥ്വി ഷായിൽ നമുക്ക് കാണാം. മികച്ച ടെക്‌നിക്ക് അദ്ദേഹത്തിനുണ്ട് എങ്കിലും ഷോട്ടുകൾ കൂടുതലായി കളിക്കുന്ന ഷാ വിദേശ പിച്ചകളിൽ അതിവേഗം പുറത്താകുന്നത് നമ്മൾ കണ്ടിട്ടുണ്ട് “ബട്ട് അഭിപ്രായം വിശദമാക്കി

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

നിലവിൽ ഇന്ത്യൻ ടീമിന് ഏറ്റവും അധികം ആവശ്യം പ്രതിരോധിക്കുവാൻ അറിയുന്ന താരങ്ങളെ എന്ന് പറഞ്ഞ സൽമാൻ ബട്ട് ഇക്കാര്യത്തിൽ ഏറ്റവും അധികം തവണ സെലക്ട്‌ ചെയ്യാവുന്ന താരം ചേതേശ്വർ പൂജാരയാണെന്നും അഭിപ്രായപ്പെട്ടു. “ഈ ഒരു ഇന്ത്യൻ ടീമിന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അത്യാവശ്യം ഏറെ മികവോടെ പ്രതിരോധിക്കാൻ അറിയുന്ന ഒരു ബാറ്റ്‌സ്മാനേയാണ്.ഷായും ഒപ്പം പൂജാരയും കാഴ്ചവെക്കുന്ന ബാറ്റിങ് ശൈലി വളരെ വ്യത്യസ്തമാണ്. ഇരുവരും ഭിന്ന വശങ്ങളാണ്.ടെസ്റ്റിൽ ഷായുടെ ഷോട്ടുകൾ പലപ്പോഴും നേരത്തെയാണ്. ഇത് ചിലപ്പോൾ വെല്ലുവിളിയാകാം. ഏറെ മികവോടെ പുതിയ പന്തിനെ അടക്കം നേരിടുന്ന പൂജാരയാണ് വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ ഇക്കാരണത്താൽ അനുയോജ്യൻ “ബട്ട് തുറന്ന്‌ പറഞ്ഞു.

Scroll to Top