ലോകകപ്പിനായി 20 താരങ്ങളുടെ പട്ടിക തയ്യാറാക്കി ബിസിസിഐ. ഫിറ്റ്നെസില്‍ ഇനി വിട്ടുവീഴ്ച്ചയില്ലാ

പുതുവര്‍ഷ ആരംഭത്തില്‍ പുതിയ തീരുമാനങ്ങളുമായി ബിസിസിഐ. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം വിലയിരുത്താനായി ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ കൂടികാഴ്ച്ച നടത്തി. മൂന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തു.

വരുന്ന ഏകദിന ലോകകപ്പിനായി 20 അംഗ താരങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. അടുത്ത ഏഴ് മാസം ഈ താരങ്ങളെ വിവിധ ഫോര്‍മാറ്റില്‍ റൊട്ടേറ്റ് ചെയ്ത് വര്‍ക്ക്ലോഡ് നിയന്ത്രിക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദീപക്ക് ചഹര്‍, ജസ്പ്രീത് ബുംറ എന്നിവരെ നഷ്ടമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

കൂടാതെ നേരത്തെ ടീം സെലക്ഷന്‍റെ മാനദണ്ഡമായ യോയോ ടെസ്റ്റ് തിരികെ കൊണ്ടുവരാന്‍ തീരുമാനിച്ചു. ഐപിഎല്‍ സമയത്ത് 20 അംഗ കളിക്കാരുടെ ഫിറ്റ്നെസ് NCA സൂക്ഷ്മമായി നിരീക്ഷിക്കും.

ബിസിസിഐയുടെ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിട്ടുണ്ടാവുമോ എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ അന്വേഷിക്കുന്നത്. ഈ മാസം പത്തിന് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയോടെയാണ് ഇന്ത്യയുടെ ഏകദിന മത്സരങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ടി20 ടീമില്‍ അവസരം ലഭിക്കുകയും ചെയ്തു.

Previous article❛കുട്ടി സേവാഗിനെ❜ ശരിയായ പാതയില്‍ എത്തിക്കണം. ആവശ്യവുമായി ഗൗതം ഗംഭീര്‍
Next articleഅഞ്ചടിച്ച് കേരളം. സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം വിജയം.