ചുട്ട അടി കൊടുക്കണം. നടപടി ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം.

harmanpreet kaur 1

ബംഗ്ലാദേശ് വനിതാ ടീമിനെതിരായ മോശം പെരുമാറ്റത്തിന്, ഹർമൻപ്രീത് കൗറിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായ മദൻ ലാൽ. അമ്പയർമാരോട് മോശമായി പറഞ്ഞ വനിതാ ടീം ക്യാപ്റ്റന്‍ ബാറ്റുകൊണ്ട് സ്റ്റംപില്‍ അടിച്ചിരുന്നു.

ഇത് കൂടാതെ മത്സരത്തിന് ശേഷം ബംഗ്ലാദേശ് ക്യാപ്റ്റൻ സുൽത്താനയോട് മോശമായി പെരുമാറുകയും ചെയ്തു. ബംഗ്ലാദേശിന്റെ വിജയത്തിനു ശേഷം ഫോട്ടോ എടുക്കാൻ അമ്പയർമാരെ വിളിക്കാൻ കൗർ സുൽത്താനയോട് പറഞ്ഞു. ഇത് ഇഷ്ടപ്പെടാതിരുന്ന സുൽത്താന കളിക്കാർക്കൊപ്പം തിരിച്ചു പോയി.

ഈ മോശം പെരുമാറ്റത്തിനെതിരെ ഹർമൻപ്രീത് കൗറിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് മദൻ ലാൽ. ” ബംഗ്ലാദേശ് വനിതാ ടീമിനെതിരായ ഹർമൻപ്രീതിന്റെ പെരുമാറ്റം ദയനീയമായിരുന്നു. ഹര്‍മ്മന്‍ കളിയേക്കാൾ വലുതല്ല. ഇന്ത്യൻ ക്രിക്കറ്റിന് ഇത് വളരെ ചീത്തപ്പേരുണ്ടാക്കി. ബിസിസിഐ വളരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണം, ”മുന്‍ താരം ട്വീറ്റ് ചെയ്തു.

മത്സരത്തിനു പിന്നാലെ താരത്തിന്‍റെ മാച്ച് ഫീയുടെ 75 ശതമാനം പിഴ ശിക്ഷ വിധിക്കുകയും മൂന്ന് ഡിമെറിറ്റ് പോയിന്റുകൾ ചേർക്കുകയും ഐസിസി ചെയ്തു.

Read Also -  ധോണിയുടെ റെക്കോർഡ് മറികടന്ന് സഞ്ജു. ഏറ്റവും വേഗതയിൽ ഐപിഎല്ലിൽ 200 സിക്സറുകൾ.
Scroll to Top