ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് യുഏയില്‍ വച്ച് നടക്കും. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായ സ്ഥീകരണം നല്‍കിയത്. നേരത്തെ ഇന്ത്യയില്‍ വച്ചാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചതെങ്കിലും കോവിഡ് വ്യാപനം കാരണം യുഏഈയിലേക്ക് മാറ്റുകയായിരുന്നു.
ഒക്ടോബര്‍ – നവംമ്പര്‍ മാസങ്ങളിലായാണ് ടൂര്‍ണമെന്‍റ് നടക്കുക. നേരത്തെ ഈ മാസം ആദ്യം നടന്ന യോഗത്തില്‍ വേദിയെ സംമ്പന്ധിച്ച തീരുമാനം എടുക്കാന്‍ ഐസിസി, ബിസിസിഐക്ക് സമയം അനുവദിച്ചിരുന്നു. നാല് ആഴ്ച്ചത്തെ സമയത്തിനുള്ളില്‍ തന്നെ ബിസിസിഐ ഐസിസിയെ ഇക്കാര്യമറിയിച്ചു.
ഐപിഎൽ ഈ സീസണിലെ രണ്ടാം ഘട്ടത്തിനും വേദിയാകുന്നത് യു.എ.ഇയാണ്. സെപ്റ്റംബറിലാണ് ഐ.പി.എൽ മത്സരങ്ങൾ നടക്കുക. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇന്ത്യയിൽ നടന്ന ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചത്.
ടി20 ലോകകപ്പിന്‍റെ ക്വാളിഫയര്‍ മത്സരങ്ങള്‍ ഒമാനിലാണ് നടക്കുന്നത്. ആദ്യ റൗണ്ട് മത്സരങ്ങളില്‍ ശ്രീലങ്ക, ഐര്‍ലന്‍റ്, പാപുവ ന്യൂ ഗ്വിനിയ, ഒമാന്‍, ബംഗ്ലാദേശ്, നമീബിയ, നെതര്‍ലണ്ട്, സകോട്ട്ലന്‍റ് എന്നീ ടീമുകളാണ്. ഇവരില്‍ നിന്നും നാലു ടീം സൂപ്പര്‍ 12 സ്റ്റേജിലേക്ക് യോഗ്യത നേടും.