കോഹ്ലിയേയും മറികടന്ന് സൂര്യ. സിക്സർ റെക്കോർഡിൽ അജയ്യമായ പടയോട്ടം. വമ്പൻ റെക്കോർഡ്.

sky

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഒരു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. മത്സരത്തിൽ ഇന്ത്യ 29ന് 2 എന്ന നിലയിൽ ഇന്ത്യ തകർന്ന സാഹചര്യത്തിലായിരുന്നു സൂര്യകുമാർ ക്രീസിലെത്തിയത്. തന്റെ ഇന്നിംഗ്സിന്റെ ആദ്യ സമയത്തിൽ കൃത്യമായി ഫ്ലോ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, പിന്നീട് തന്റെ പ്രതാപകാല ഫോമിനൊപ്പം സൂര്യകുമാർ ഉയരുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ മുഴുവൻ ബോളർമാരെയും അടിച്ചു ചുരുട്ടി ഒരു തകർപ്പൻ സെഞ്ചുറി സൂര്യകുമാർ മത്സരത്തിൽ സ്വന്തമാക്കി. 56 പന്തുകളിൽ 7 ബൗണ്ടറികളും 8 സിക്സറുകളുമടക്കം ആയിരുന്നു സൂര്യകുമാറിന്റെ സെഞ്ച്വറി. ഈ തകർപ്പൻ ഇന്നിങ്സിലൂടെ ഒരുപാട് റെക്കോർഡുകളും സൂര്യകുമാർ മറികടന്നു.

ഇന്ത്യയ്ക്കായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡിലാണ് സൂര്യകുമാർ യാദവ് വലിയ കുതിച്ചുചാട്ടം ഉണ്ടാക്കിയിരിക്കുന്നത്. മത്സരത്തിൽ 8 സിക്സറുകൾ സ്വന്തമാക്കിയതോടെ ഏറ്റവുമധികം സിക്സറുകൾ ട്വന്റി20കളിൽ നേടിയ ഇന്ത്യക്കാരുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തെത്താൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടുണ്ട്. ഇതുവരെ ഇന്ത്യക്കായി ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 182 സിക്സറുകൾ സ്വന്തമാക്കിയ രോഹിത് ശർമയാണ് ലിസ്റ്റിൽ ഒന്നാമൻ. ഇപ്പോൾ 123 സിക്സറുകളുമായി സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയ്ക്കായി 117 സിക്സറുകൾ സ്വന്തമാക്കിയിട്ടുള്ള വിരാട് കോഹ്ലി ലിസ്റ്റിൽ മൂന്നാമതായി നിൽക്കുന്നു. 99 അന്താരാഷ്ട്ര ട്വന്റി20 സിക്സ്റുകൾ സ്വന്തമാക്കിയിട്ടുള്ള കെഎൽ രാഹുലാണ് ലിസ്റ്റിൽ നാലാം സ്ഥാനത്ത്. 74 ട്വന്റി20 അന്താരാഷ്ട്ര സിക്സറുകൾ നേടിയിട്ടുള്ള യുവരാജ് സിംഗ് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

See also  കരീബിയന്‍ ഫിനിഷിങ്ങ് 🔥 രാജസ്ഥാന്‍ റോയല്‍സിനു വിജയം ⚡️പോയിന്‍റ് ടേബിളില്‍ ഒന്നാമത്.

എന്നിരുന്നാലും കേവലം രണ്ടര വർഷം മുൻപാണ് സൂര്യ കുമാർ യാദവ് ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്. ഇത്ര വേഗത്തിൽ വമ്പൻ റെക്കോർഡ് സൂര്യകുമാറിന് മറികടക്കാൻ സാധിച്ചത് മികച്ച പ്രകടനങ്ങളിലൂടെ തന്നെയാണ്. മാത്രമല്ല മറ്റൊരു വെടിക്കെട്ട് റെക്കോർഡും സൂര്യകുമാർ മത്സരത്തിനിടെ സ്വന്തമാക്കുകയുണ്ടായി.

ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ചുറികൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡിൽ തലപ്പത്തെത്താൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിൽ സൂര്യയുടെ ട്വന്റി20കളിലെ നാലാം സെഞ്ചുറിയാണ് പിറന്നത്. ഇതോടെ രോഹിത് ശർമയ്ക്കും ഗ്ലെൻ മാക്സ്വെല്ലിനുമൊപ്പം ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനം സൂര്യകുമാർ യാദവ് കയ്യടക്കിയിട്ടുണ്ട്.

തന്റെ 60ആം ട്വന്റി20 മത്സരത്തിലാണ് സൂര്യകുമാർ യാദവ് നാലാം സെഞ്ചുറി സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യയ്ക്ക് ശക്തമായ ഒരു സ്കോർ സമ്മാനിക്കുന്നതിൽ വലിയ പങ്കു തന്നെയാണ് സൂര്യ വഹിച്ചത്.

Scroll to Top