വീണ്ടും വില്ലനായി പരിക്ക് : സൂര്യകുമാര്‍ യാദവ് പുറത്ത്

വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരയിലെ മിന്നും ജയത്തിന് പിന്നാലെ നാളെ ആരംഭിക്കുന്ന ടി :20 പരമ്പരയിലൂടെ ശ്രീലങ്കയെ നേരിടാനായി ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. രോഹിത് ശർമ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യൻ ടീം വിൻഡീസ് എതിരായ ടി :20 ക്രിക്കറ്റ് പരമ്പര തൂത്തുവാരി ഐസിസി ടി :20 റാങ്കിങ്കിൽ ഒന്നാമത് എത്തിയിരുന്നു. തുടർ ടി :20 ജയങ്ങളിൽ ചരിത്രജയം തന്നെയാണ് ഇന്ത്യൻ ടീം ലക്ഷ്യമിടുന്നത്. എന്നാൽ പരമ്പരക്കായി തയ്യാറെടുക്കുന്ന ഇന്ത്യൻ സംഘത്തിന് കനത്ത തിരിച്ചടി നൽകി സ്റ്റാർ താരങ്ങളുടെ പരിക്ക് തുടർ കഥയായി മാറുകയാണ്.

നേരത്തെ പേസർ ദീപക് ചഹാർ പരമ്പരയിൽ നിന്നും പിന്മാറിയപ്പോൾ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനായ സൂര്യകുമാർ യാദവ് പരിക്ക് കാരണം പരമ്പരയിൽ നിന്നും പിന്മാറിയെക്കുമെന്നുള്ള സൂചനകൾ ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട്‌ ചെയ്യുകയാണ്.കഴിഞ്ഞ ദിവസമടക്കം പരിശീലനം തുടർന്ന താരത്തിന് ചില പരിക്കുകൾ അസ്വസ്ഥതകൾ കൂടി അനുഭവപെട്ടതായി സൂചനകളുണ്ട്.

നേരത്തെ വെസ്റ്റ് ഇന്ത്യയ എതിരായ ടി :20 പരമ്പരയിൽ ഒരു അർദ്ധ സെഞ്ച്വറി അടക്കം 107 റൺസുമായി മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയ സൂര്യകുമാർ യാദവ് മൂന്നാം ടി :20യിൽ വേദന സഹിച്ചാണ് ഫീൽഡ് ചെയ്തത് എന്നും സൂചനകളുണ്ട്. താരത്തിന്റെ പരിക്ക് ഗുരുതരമല്ല എങ്കിലും ശ്രീലങ്കൻ പരമ്പരയിൽ താരത്തിന് വിശ്രമം നൽകാൻ തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്. മിഡിൽ ഓർഡറിൽ താരത്തിന് പകരം താരത്തെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. സൂര്യകുമാർ പരിക്ക് കാരണം ടി :20 പരമ്പരയിൽ നിന്നും പിന്മാറുമ്പോൾ മലയാളി വിക്കെറ്റ് കീപ്പർ സഞ്ജുവിന് അത് ഇന്ത്യൻ പ്ലെയിങ് ഇലവനിലേക്ക് അവസരമായി മാറുമെന്നാണ് റിപ്പോർട്ട്‌.

IMG 20220222 082346 1 1

ഇന്ത്യൻ ടി :20 സ്‌ക്വാഡ് :Rohit Sharma (C), Ruturaj Gaikwad, Shreyas Iyer, Sanju Samson, Ishan Kishan (wk), Venkatesh Iyer, Deepak Chahar, Ravindra Jadeja, Yuzvendra Chahal, Ravi Bishnoi, Kuldeep Yadav, Mohd. Siraj, Bhuvneshwar Kumar, Harshal Patel, Jasprit Bumrah (VC), Avesh Khan

Previous articleലോകത്തിലെ ഏത് ടീമിലേക്കും കടന്ന് ചെല്ലാം ; പേസ് നിരയെ പ്രശംസിച്ചു മുന്‍ ഇന്ത്യന്‍ താരം
Next articleഇത്ര ദേഷ്യപെടണമോ ? രോഹിത്തിന് എന്ത് പറ്റി ? ചോദ്യവുമായി കോഹ്ലിയുടെ ബാല്യകാല കോച്ച്