മറ്റേത് കളിക്കാരനാണ് ഇത്രയധികം അനീതിക്ക് ഇരയായത്? സഞ്ജു ഫോം ഔട്ടായാൽ നിർത്താതെ സംസാരിക്കുന്നവർ എന്തുകൊണ്ട് സൂര്യക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല?

images 2023 03 23T134434.766

ഇന്നലെ നടന്ന മൂന്നാം ഏകദിനം വിജയിച്ച ഇന്ത്യയ്ക്കെതിരായ മൂന്നു മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം അതേ പൊസിഷനിൽ ഇറങ്ങിയ സൂര്യ കുമാർ യാദവാകട്ടെ 3 മത്സരങ്ങളിൽ നിന്ന് ഒരു റൺസ് പോലും എടുക്കാതെ മൂന്നു മത്സരങ്ങളിലും ഗോൾഡൻ ഡക്ക് ആയാണ് പുറത്തായത്.


സൂര്യകുമാർ യാദവ് നാണക്കേടിന്റെ റെക്കോർഡ് സ്ഥാപിച്ചിട്ടും ഇനിയെങ്കിലും സഞ്ജുവിനെ ഇന്ത്യൻ ടീമിൽ വേണ്ട പരിഗണന ലഭിക്കുമോ? ഈ മാസം ഐപിഎൽ വരുന്നതോടെ ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ എല്ലാം എല്ലാവരും മറക്കും. ഐപിഎൽ കഴിഞ്ഞ വരുന്ന പരമ്പരയിൽ അതുകൊണ്ട് സൂര്യ കുമാർ യാദവിന് വേണ്ട അവസരങ്ങൾ ലഭിക്കുകയും ചെയ്യും. പതിവ് പോലെ സഞ്ജു അവസരങ്ങൾ ലഭിക്കാതെ ഇരിക്കും. ട്വന്റി-20യിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന സഞ്ജുവിനെ ലോകകപ്പ് അടുത്തുവന്നപ്പോൾ ടീമിൽ നിന്നും ഒഴിവാക്കി.

Sanju Samson Reuters 1 x

സഞ്ജുവിന് പകരം ടീമിലെടുത്ത ദിനേശ് കാർത്തികും, ഋഷബ് പന്തും വലിയ രീതിയിൽ തന്നെ പരാജയപ്പെട്ടു. ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് നാണക്കേടിന്റെ വലിയ പരാജയം ഇന്ത്യ ഏറ്റുവാങ്ങുകയും ചെയ്തു. ആ സമയത്ത് സഞ്ജുവിനെ കളിപ്പിച്ചിരുന്നത് ഏകദിന ടീമിൽ ആയിരുന്നു. ടോപ്പ് ഓർഡറിൽ കളിച്ചിരുന്ന സഞ്ജുവും ഇന്ത്യൻ ടീമിലെ ഫിനിഷറായി. പൊസിഷൻ മാറുമ്പോൾ സഞ്ജു ഫോം ഔട്ട് ആകുമെന്നും അതുവഴി സഞ്ജുവിനെ ടീമിൽ നിന്നും ഒഴിവാക്കാം എന്നുമായിരിക്കും ബിസിസിഐ കണക്ക് കൂട്ടിയിട്ടുണ്ടാവുക.

See also  മുംബൈയെ തോൽപിച്ചതിൽ വലിയ പങ്ക് ഹർദിക്കിനുള്ളത്. തുറന്ന് പറഞ്ഞ് മുഹമ്മദ്‌ ഷാമി.
IMG 20230323 WA0000


എന്നാൽ ഫിനിഷർ റോളിലും താരം തകർത്തു പ്രകടനം കാഴ്ചവച്ചു. അപ്പോൾ താരത്തിനെ ഏകദിന ടീമിൽ നിന്നും. എന്തിനാണ് സഞ്ജുവിനെ ഏകദിന ടീമിൽ നിന്നും ഒഴിവാക്കിയത് എന്ന് ചോദ്യം ഇപ്പോഴും ബാക്കിയാണ്. ആദ്യ രണ്ടു കളി റൺസ് ഒന്നും എടുക്കാതെ പുറത്തായിട്ടും സൂര്യകുമാർ യാദവിന് മൂന്നാമത്തെ മത്സരത്തിലും അവസരം നൽകി. ടോപ്പ് ഓർഡറിൽ പരാജയപ്പെട്ട സൂര്യകുമാർ യാദവിനെ താഴേക്ക് ഇറക്കി നോക്കിയപ്പോൾ അവിടെയും പരാജയപ്പെട്ടു. എന്നാൽ സൂര്യയുടെ സ്ഥാനത്ത് സഞ്ജു ആയിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കുക. സഞ്ജു ആയിരുന്നെങ്കിൽ സകല മുൻകാലതാരങ്ങളും ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങളുമായി രംഗത്തെത്തുന്നത് കാണാം. എന്നാൽ അതിൽ ഒരാൾ പോലും സൂര്യക്കെതിരെ സംസാരിക്കുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

Scroll to Top