ശ്രീലങ്കയെ തല്ലിചതച്ച് തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യ കുമാർ യാദവ്.

ഇന്നലെയായിരുന്നു ഇന്ത്യ ശ്രീലങ്ക മൂന്നാം 20-20 മത്സരം. നിർണായകമായ മൂന്നാം മത്സരത്തിൽ ശ്രീലങ്കക്കെതിരെ തകർപ്പൻ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. 91 റൺസിന്റെ തകർപ്പൻ വിജയമാണ് ശ്രീലങ്കക്കെതിരെ ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 137 റൺസിൽ അവസാനിച്ചു.

ഇന്ത്യക്ക് കൂറ്റൻ സ്കോർ കരസ്ഥമാക്കാൻ സഹായകരമായത് സൂര്യ കുമാർ യാദവിൻ്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. കഴിഞ്ഞ വർഷത്തെ അതേ ഫോം ഈ വർഷവും തുടർന്നിരിക്കുകയാണ് താരം. തകർപ്പൻ സെഞ്ച്വറി ആണ് ശ്രീലങ്കക്കെതിരെ ഇന്ന് താരം നേടിയത്. 45 പന്തുകളിൽ നിന്നും സെഞ്ച്വറി പൂർത്തിയാക്കിയ താരം 51 ബോളുകളിൽ നിന്നും 7 ഫോറും ഒമ്പത് സിക്സറും ഉൾപ്പെടെ പുറത്താകാതെ 112 റൺസ് ആണ് നേടിയത്.

FB IMG 1673116616889

തൻ്റെ കരിയറിലെ അന്താരാഷ്ട്ര ട്വന്റി-20 യിലെ മൂന്നാമത്തെ സെഞ്ച്വറി ആണ് താരം നേടിയത്. ഇന്നലത്തെ സെഞ്ച്വറിയോടെ ഏറ്റവും കൂടുതൽ സെഞ്ചുറികൾ ഇന്ത്യക്ക് വേണ്ടി ട്വൻ്റി-20യിൽ നേടിയ രാഹുലിന്റെ റെക്കോർഡ് താരം മറികടന്നു. തന്റെ മൂന്നാമത്തെ സെഞ്ച്വറി വെറും 43 ഇന്നിംഗ്സുകളിൽ നിന്നുമാണ് സൂര്യ കുമാർ യാദവ് നേടിയത്. നാല് സെഞ്ചുറികൾ 140 ഇന്നിങ്സുകളിൽ നിന്നും നേടിയ നായകൻ രോഹിത് ശർമ മാത്രമാണ് സൂര്യകുമാർ യാദവിന് മുൻപിൽ ഇനി ഉള്ളത്.

FB IMG 1673116599662

സൂര്യകുമാർ യാദവിൻ്റെ കൂടെ രോഹിത് ശർമ്മക്ക് പിന്നിലുള്ളത് ഓസ്ട്രേലിയൻ താരം മാക്സ്വെൽ, ന്യൂസിലാൻഡ് താരം കോളിൻ മൺറോ, സബവൂൺ ഡേവിസി എന്നിവരാണ്. അതേസമയം ഒരു ഘട്ടത്തിൽ പോലും ശ്രീലങ്കക്ക് ഇന്ന് ഇന്ത്യക്കെതിരെ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ശ്രീലങ്കയുടെ എല്ലാ ബൗളർമാരെയും തല്ലിച്ചതക്കുന്ന സൂര്യകുമാർ യാദവിന്റെ പ്രകടനമാണ് ഇന്ന് ക്രിക്കറ്റ് ലോകം കണ്ടത്.

Previous articleരാജ്കോട്ടില്‍ രാജകീയ വിജയം. കൂറ്റന്‍ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ.
Next articleവൈഡ് നല്‍കിയില്ലാ. അപയര്‍മാരോട് തര്‍ക്കിച്ച് ഷാക്കീബ് അല്‍ ഹസ്സന്‍